പോ​സ്റ്റ​ൽ ബാ​ല​റ്റ് കാ​ണാ​താ​യ സം​ഭ​വം; പോലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി
പോ​സ്റ്റ​ൽ ബാ​ല​റ്റ് കാ​ണാ​താ​യ സം​ഭ​വം; പോലീസ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി
Friday, January 27, 2023 7:23 AM IST
മ​ല​പ്പു​റം: പെ​രി​ന്ത​ല്‍​മ​ണ്ണ മ​ണ്ഡ​ല​ത്തി​ല്‍ പോ​സ്റ്റ​ല്‍ ബാ​ല​റ്റ് കാ​ണാ​താ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ല​പ്പു​റം ജി​ല്ലാ ക​ള​ക്ട​ര്‍, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്ക് ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

ജ​ന​പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ന്‍റെ 134, 136 വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സെ​ടു​ത്ത് പെ​രി​ന്ത​ല്‍​മ​ണ്ണ പോ​ലീ​സ് ആ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ക.

ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ഗു​രു​ത​ര വീ​ഴ്ച സം​ഭ​വി​ച്ചു​വെ​ന്നും കു​റ്റ​ക്കാ​ര്‍​ക്കെ​തി​രെ ന​ട​പ​ടി വേ​ണ​മെ​ന്നു​മാ​ണ് ജി​ല്ലാ ക​ള​ക്ട​റു​ടെ ശി​പാ​ര്‍​ശ.


നേ​ര​ത്തെ ക​ല​ക്ട​ര്‍ ന​ല്‍​കി​യ കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സി​ന് നാ​ല് ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. ഇ​തും നി​യ​മ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് തി​ങ്ക​ളാ​ഴ്ച്ച ജി​ല്ലാ ക​ല​ക്ട​ര്‍ മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<