രോഗിയായ പതിനൊന്നുകാരിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ
Friday, September 13, 2024 8:59 PM IST
ആഗ്ര: പതിനൊന്നുകാരിയായ രോഗിയെ പീഡിപ്പിച്ച ഡോക്ടർ അറസ്റ്റിൽ. യുവ ഡോക്ടറായ ദിൽഷാദ് ഹുസൈൻ ആണ് പിടിയിലായത്. ആഗ്ര സരോജിനി നായിഡു മെഡിക്കൽ കോളജിലെ ഡോക്ടറാണ് ഇയാൾ.
പീഡനത്തിനിരയായ കുട്ടിയെ ആശുപത്രിയിലെ പീഡിയാട്രിക് വിഭാഗത്തിൽ പ്രവേശിപ്പിച്ചിരുന്നു. ചൊവ്വാഴ്ച രാത്രി പരിശോധനയ്ക്കെന്ന് പറഞ്ഞ് കുട്ടിയെ ഡോക്ടർ മുറിയിലേക്ക് വിളിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു.
തുടർന്ന് കുട്ടി അമ്മയെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സംഭവത്തിന് പിന്നാലെ ഡോക്ടറെ സസ്പെൻഡ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.