‘ഓ അംബ്രാ... ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’
സ്വന്തം ലേഖകൻ
Tuesday, March 21, 2023 2:20 PM IST
തിരുവനന്തപുരം: നിയമസഭയിൽ പ്രതിപക്ഷ പ്രതിഷേധത്തെ വിമർശിച്ച മന്ത്രി വി. ശിവൻകുട്ടിയെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. യുഡിഎഫ് സർക്കാരിന്‍റെ കാലത്തെ നിയമസഭാ പ്രതിഷേധത്തിന്‍റെ ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചാണ് രാഹുലിന്‍റെ പരിഹാസം.
‘ഓ അംബ്രാ... ഞങ്ങടെ ഓർമശക്തി കുളു മണാലിക്ക് ടൂർ പോയേക്കുകയാണല്ലോ’യെന്ന്, ശിവൻകുട്ടി നിയമസഭയിലെ കസേരകൾക്കു മുകളിലൂടെ നടക്കുന്ന ചിത്രം പങ്കുവച്ച് രാഹുൽ കുറിച്ചു.
നിയമസഭയിൽ പ്രതിപക്ഷത്തിന്‍റെ സത്യഗ്രഹ സമരത്തെ പരിഹസിച്ചാണ് ശിവൻകുട്ടി നേരത്തേ രംഗത്തെത്തിയത്. ഞങ്ങളും പ്രതിപക്ഷത്തിരുന്നപ്പോൾ പ്രതിഷേധിച്ചിട്ടുണ്ട്. എന്നാൽ ഇതുപോലെ പ്രതിഷേധം സഭയിൽ ഉണ്ടായിട്ടില്ല. ഇത് എവിടുത്തെ സമരം ആണെന്നും മന്ത്രി പരിഹസിച്ചു.