ചെ​ന്നൈ​യി​ൽ ദു​രി​ത​ക്കാ​റ്റ്, ക​ണ്ണീ​ർ പ്ര​ള​യം! "മി​ഗ്ജൗ​മ് താ​ണ്ഡ​വ'​ത്തി​ൽ മ​ര​ണം നാ​ലാ​യി
ചെ​ന്നൈ​യി​ൽ ദു​രി​ത​ക്കാ​റ്റ്, ക​ണ്ണീ​ർ പ്ര​ള​യം! "മി​ഗ്ജൗ​മ് താ​ണ്ഡ​വ'​ത്തി​ൽ മ​ര​ണം നാ​ലാ​യി
Tuesday, December 5, 2023 7:09 AM IST
വെബ് ഡെസ്ക്
ചെ​ന്നൈ : മി​ഗ്ജൗ​മ് ചു​ഴ​ലി​ക്കാ​റ്റ് തീ​വ്ര​ചു​ഴ​ലി​ക്കാ​റ്റാ​യ​തി​ന് പി​ന്നാ​ലെ ത​മി​ഴ്നാ​ട്ടി​ലാ​രം​ഭി​ച്ച ക​ന​ത്ത മ​ഴ തു​ട​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. സ്ഥി​തി മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​തി​നാ​ൽ ത​മി​ഴ്നാ​ട്ടി​ലും ആ​ന്ധ്ര​യി​ലും അ​തീ​വ​ജാ​ഗ്ര​താ നി​ര്‍​ദ്ദേ​ശം തു​ട​രു​ക​യാ​ണ്. മ​ഴ​ക്കെ​ടു​തി​യി​ൽ ഇ​തു​വ​രെ മ​ര​ണം നാ​ലാ​യി.

ചെ​ന്നൈ​യി​ലും സ​മീ​പ​ത്തു​മു​ള്ള താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​പ്പൊ​ക്കം രൂ​ക്ഷ​മാ​ണ്. ഗ​താ​ഗ​ത സം​വി​ധാ​നം പൂ​ർ​ണ​മാ​യും ത​ക​രാ​റി​ലാ​യ​തി​ന് പി​ന്നാ​ലെ വ​ന്ദേ​ഭാ​ര​ത് ഉ​ൾ​പ്പ​ടെ ആ​റ് ട്രെ​യി​നു​ക​ൾ കൂ​ടി റ​ദ്ദാ​ക്കി​യ​താ​യി റെ​യി​ൽ​വേ അ​റി​യി​ച്ചു.

അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മേ പു​റ​ത്തി​റ​ങ്ങാ​വൂ എ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രെ ഇ​വി​ടെ നി​ന്നും മാ​റ്റി​യി​ട്ടു​ണ്ട്. ചി​ല​യി​ട​ങ്ങ​ളി​ൽ ആ​ളു​ക​ളെ മാ​റ്റു​ന്ന​തി​നു​ള്ള ശ്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്.

തീ​വ്ര​മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന് പി​ന്നാ​ലെ ചെ​ന്നൈ, തി​രു​വ​ള്ളൂ​ര്‍ , കാ​ഞ്ചീ​പു​രം, ചെ​ങ്ക​ൽ​പ്പേ​ട്ട് ജി​ല്ല​ക​ളി​ല്‍ പൊ​തു അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ആ​ന്ധ​യി​ലെ നെ​ല്ലൂ​രു​വും മ​ച്ചി​ല​പ്പ​ട്ട​ണ​ത്തി​നും ഇ​ട​യി​ൽ മി​ഗ്ജൗ​മ് ക​ര തൊ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം.

ക​ര​യി​ൽ പ്ര​വേ​ശി​ക്കു​മ്പോ​ള്‍ 110 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്ത് അ​തീ​വ​ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ നൂ​റു വ​ർ​ഷ​ത്തി​നി​ടെ ചെ​ന്നൈ​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പെ​യ്ത്താ​ണി​തെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<