തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ നാ​ല് ജി​ല്ല​ക​ളി​ല്‍ തീ​വ്ര മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ലാ​ണ് ഓ​റ​ഞ്ച് അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ച​ത്.

മ​റ്റ് പ​ത്ത് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് തു​ട​രും. സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ വ​കു​പ്പ് അ​റി​യി​ച്ചു.

അ​റ​ബി​ക്ക​ട​ലി​ലും ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​ലും രൂ​പ​പ്പെ​ട്ട ഇ​ര​ട്ട ന്യൂ​ന​മ​ര്‍​ദ​ത്തെ തു​ട​ര്‍​ന്നാ​ണ് മ​ഴ ശ​ക്തി പ്രാ​പി​ച്ച​ത്. മ​ധ്യ കി​ഴ​ക്ക​ന്‍ അ​റ​ബി​ക്ക​ട​ലി​ല്‍ കൊ​ങ്ക​ണ്‍ ഗോ​വ തീ​ര​ത്തി​ന് സ​മീ​പ​മാ​ണ് ന്യൂ​ന​മ​ര്‍​ദം രൂ​പ​പ്പെ​ട്ട​ത്. വ​ട​ക്കു കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മ​ധ്യ​കി​ഴ​ക്ക​ന്‍ ബം​ഗാ​ള്‍ ഉ​ള്‍​ക്ക​ട​ലി​നും മ​ധ്യേ​യാ​ണ് ര​ണ്ടാ​മ​ത്തെ ന്യൂ​നമ​ര്‍​ദ​മു​ള്ള​ത്.

ര​ണ്ട് ന്യൂ​ന​മ​ര്‍​ദ​ങ്ങ​ളും 48 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ശ​ക്തി പ്രാ​പി​ക്കും. അ​തി​നാ​ല്‍ കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സം മ​ഴ തു​ട​രു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്.