വി​ദ്യാ വി​ജ​യ​ന്മാ​ര്‍​ക്കും വീ​ണാ വി​ജ​യ​ന്മാ​ര്‍​ക്കും എ​ന്തു​മാ​കാ​മെ​ന്ന അ​വ​സ്ഥ: ര​മേ​ശ് ചെ​ന്നി​ത്ത​ല
വി​ദ്യാ വി​ജ​യ​ന്മാ​ര്‍​ക്കും വീ​ണാ വി​ജ​യ​ന്മാ​ര്‍​ക്കും എ​ന്തു​മാ​കാ​മെ​ന്ന അ​വ​സ്ഥ: ര​മേ​ശ് ചെ​ന്നി​ത്ത​ല
Wednesday, June 7, 2023 5:50 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഹാ​രാ​ജാസ് കോളജിലെ മാ​ര്‍​ക്ക് ലി​സ്റ്റ് വി​വാ​ദ​ത്തി​ല്‍ എ​സ്എ​ഫ്‌​ഐ​യ്ക്കും സി​പി​എ​മ്മി​നു​മെ​തി​രേ ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ട്ടി​പ്പി​ന്‍റെ മ​ഹാ​ര​ഥ​ന്‍​മാ​രാ​യി എ​സ്എ​ഫ്‌​ഐ മ​ഹാ​രാ​ജാ​സ് പോ​ലു​ള്ള കോ​ള​ജു​ക​ളി​ല്‍ വി​ല​സു​ന്നു. വ്യാ​ജ ഡി​ഗ്രി​ക്കാ​രെ ന്യാ​യീ​ക​രി​ക്കു​ന്ന​ത് സി​പി​​എ​മ്മിന്‍റെ അ​പ​ച​യ​മാ​ണെ​ന്നും അ​ദ്ദേ​ഹം വി​മ​ര്‍​ശി​ച്ചു.

"എ​ന്താ ന​മ്മു​ടെ നാ​ട്ടി​ല്‍ ന​ട​ക്കു​ന്ന​ത്? തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കാ​ത്ത എ​സ്എ​ഫ്‌​ഐ​ക്കാ​ര​ന്‍ ജ​യി​ക്കു​ന്നു, പ​രീ​ക്ഷ​യെ​ഴു​താ​ത്ത എ​സ്എ​ഫ്‌​ഐ​ക്കാ​ര​ന്‍ ജ​യി​ക്കു​ന്നു. വി​ദ്യാ വി​ജ​യ​ന്‍മാ​ര്‍​ക്കും വീ​ണാ വി​ജ​യ​ന്‍മാ​ര്‍​ക്കും എ​ന്തും ആ​കാ​മെ​ന്ന അ​വ​സ്ഥ​യാ​ണ്. എ​ന്ത് കൊ​ള്ള​രു​താ​യ്മ​യ്ക്കും എ​സ്എ​ഫ്‌​ഐ നേ​താ​ക്ക​ളു​ണ്ട്'- ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

ക​ലാ​ല​യ​ങ്ങ​ളി​ല്‍ എ​ന്ത് കൊ​ള്ള​രു​താ​യ്മ​യും ന​ട​ക്കു​ന്നു. ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.


എ​ഐ കാ​മ​റ വി​വാ​ദ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി മി​ണ്ടാ​ത്ത​ത് അ​ഴി​മ​തി​യു​ള്ള​ത് കൊ​ണ്ടാ​ണ്. അ​ഴി​മ​തി​പ്പ​ണം പോ​കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​ന്‍റെ അ​മ്മാ​യി അ​പ്പ​ന്‍റെ ക​മ്പ​നി​യി​ലേ​ക്കാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ക്കു​ക എ​ന്ന​ത് മു​ഹ​മ്മ​ദ് റി​യാ​സിന്‍റെ ബാ​ധ്യ​ത​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​രി​ഹ​സി​ച്ചു. മ​റ്റ് മ​ന്ത്രി​മാ​രും നേ​താ​ക്ക​ളും മു​ഖ്യ​മ​ന്ത്രി​യെ ന്യാ​യീ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ചെ​ന്നി​ത്ത​ല ചൂ​ണ്ടി​ക്കാ​ട്ടി.

കേ​ര​ള​ത്തി​ലെ കോ​ണ്‍​ഗ്ര​സ് പു​നഃ​സം​ഘ​ട​ന​യി​ല്‍ അ​തൃ​പ്തി​യു​ണ്ടെ​ന്നും പ​രാ​തി താ​രി​ഖ് അ​ന്‍​വ​റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<