രമേശ് ചെന്നിത്തലയുടെ മകൻ രമിത്ത് വിവാഹിതനായി
Saturday, January 28, 2023 7:06 PM IST
തിരുവനന്തപുരം: മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെയും അനിതാ രമേശിന്റെയും ഇളയമകൻ രമിത്ത് വിവാഹിതനായി. ബഹ്റൈനിൽ താമസമാക്കിയ ജോൺ കോശിയുടെയും ഷൈനി ജോണിന്റെയും മൂത്ത മകള്‍ ജൂനിറ്റയാണ് വധു.
ഇൻകംടാക്സ് മംഗലാപുരം ഡെപ്യൂട്ടി കമ്മിഷണറാണ് രമിത്ത്. ബഹ്റൈനിൽ കിംസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് ഐടി വിഭാഗത്തിലാണ് ജൂനീറ്റ ജോലി ചെയ്യുന്നത്. രമിത്തും ജൂനീറ്റയും തിരുവനന്തപുരം മാർ ബസേലിയോസ് എഞ്ചിനീയറിംഗ് കോളജിൽ ഒരുമിച്ച് പഠിച്ചവരാണ്.
ഇന്ന് നാലാഞ്ചിറ ഗീരിദീപം ഓഡിറ്റോറിയത്തിലായിരുന്നു ഇരുവരുടെയും വിവാഹം. ഐആർഎസ് ഉദ്യോഗസ്ഥനായ രമിത്ത് പരിശീലനത്തിന് ശേഷം മംഗലാപുരത്താണ് ചുമതലയേറ്റത്.
മുഖ്യമന്ത്രി പിണറായി വിജയൻ കുടുംബസമേതം ചടങ്ങിൽ പങ്കെടുത്തു. രാഷ്ട്രീയ-സിനിമ മേഖലയിൽ നിന്നുമടക്കം നിരവധി പേരാണ് വധുവിനും വരനും ആശംസകളുമായെത്തിയത്.