കൊച്ചിയിൽ അഭ്യാസപ്രകടനത്തിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു
Sunday, January 29, 2023 7:21 PM IST
കൊച്ചി: ഫോർട്ട് കൊച്ചിയിൽ ഡ്രിഫ്റ്റ് സ്റ്റണ്ട് നടത്തുന്നതിനിടെ ജീപ്പ് തലകീഴായി മറിഞ്ഞു. വാഹനത്തിൽ സഞ്ചരിച്ചിരുന്നവർക്ക് നിസാര പരിക്കേറ്റു.
വൈകിട്ട് മൂന്നിന് ഫോർട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. ഹാൻഡ് ബ്രേക്ക് ഉപയോഗിച്ച് വാഹനം വെട്ടിച്ചെടുത്ത് നിർത്തുന്ന ഡ്രിഫ്റ്റിംഗ് പ്രകടനത്തിനിടെ ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
വാഹനത്തിൽ സഞ്ചരിച്ചവർക്കെതിരെ അശ്രദ്ധമായ വാഹനമോടിച്ചതിന് പോലീസ് കേസെടുത്തു.