അറസ്റ്റിലായ മത്സ്യത്തൊഴിലാളികളെ റിമാന്‍ഡ് ചെയ്തു
Saturday, August 10, 2024 7:28 AM IST
ചെന്നൈ: ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്ത ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ റിമാന്‍ഡ് ചെയ്ത് ശ്രീലങ്കന്‍ കോടതി. ഓഗസ്റ്റ് 21 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരും.
വാരിയപോള ജയിലിലായിരിക്കും മത്സ്യത്തൊഴിലാളികള്‍ കസ്റ്റഡിയില്‍ കഴിയുക. രാജ്യാന്തര സമുദ്രാതിര്‍ത്തി ലംഘിച്ചെന്ന കുറ്റം ചുമത്തി 35 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് ശ്രീലങ്കന്‍ നേവി അറസ്റ്റ് ചെയ്തത്.
തമിഴ്നാട്ടിലെ രാമനാഥപുരം ജില്ലയില്‍ നിന്നുള്ളവരാണ് അറസ്റ്റിലായത്. നാല് ബോട്ടുകളും ശ്രീലങ്കന്‍ നേവി പിടിച്ചെടുത്തു.
ശ്രീലങ്കയുടെ വടക്ക്-പടിഞ്ഞാറന്‍ കടലില്‍ മത്സ്യബന്ധനം നടത്തുന്നതിനിടെയാണ് രാമനാഥപുരം സ്വദേശികളായ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായത്.