രേവന്ത് റെഡ്ഡി തെലുങ്കാന മുഖ്യമന്ത്രി
രേവന്ത് റെഡ്ഡി തെലുങ്കാന മുഖ്യമന്ത്രി
Tuesday, December 5, 2023 7:13 PM IST
ന്യൂഡൽഹി: തെലുങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡിയെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്. വ്യാഴാഴ്ച രേവന്ത് റെഡ്ഡി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു.

കെ.സി. വേണുഗോപാലാണ് രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. 119 അംഗ നിയമസഭയിൽ 64 സീറ്റുകൾ നേടിയാണ് കോണ്‍ഗ്രസ് തെലുങ്കാനയിൽ അധികാരം പിടിച്ചത്. ഇതോടെയാണ് കോണ്‍ഗ്രസിന്‍റെ വിജയശില്പി കൂടിയായ പിസിസി അധ്യക്ഷൻ രേവന്ത് റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയത്.

പത്ത് വർഷം അധികാരത്തിലിരുന്ന കെ. ചന്ദ്രശേഖർ റാവുവിനെ തഴെയിറക്കിയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തുന്നത്. തെ​​​​​ലു​​​​​ങ്കാ​​​​​ന രൂ​​​​​പീ​​​​​ക​​​​​രി​​​​​ച്ച​​​​​ത് കോ​​​​​ണ്‍​ഗ്ര​​​​​സ് നേ​​​​​തൃ​​​​​ത്വം ന​​​​​ല്കി​​​​​യ യു​​​​​പി​​​​​എ സ​​​​​ർ​​​​​ക്കാ​​​​​രാ​​​​​യി​​​​​രു​​​​​ന്നെ​​​​​ങ്കി​​​​​ലും നേ​​​​​ട്ടം കൊ​​​​​യ്ത​​​​​ത് ച​​ന്ദ്ര​​ശേ​​ഖ​​ർ റാ​​വു ആ​​​യി​​​​​രു​​​​​ന്നു.

2014ലും 2018​​​​​ലും ഭ​​​​​ര​​​​​ണം പി​​​​​ടി​​​​​ച്ച റാ​​​​​വു പ​​​​​ത്തു വ​​​​​ർ​​​​​ഷം തെ​​​​​ലു​​​​​ങ്കാ​​​​​ന കൈ​​​​​പ്പി​​​​​ടി​​​​​യി​​​​​ലൊ​​​​​തു​​​​​ക്കി. റാ​​​​​വു​​​​​വി​​​​​നോ​​​​​ട് എ​​​​​തി​​​​​ർ​​​​​ത്തു​​​​​നി​​​​​ല്ക്കാ​​​​​ൻ കെ​​​​​ൽ​​​​​പ്പു​​​​​ള്ള ഒ​​​​​റ്റ നേ​​​​​താ​​​​​വു പോ​​​​​ലും കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​ലി​​​​​ല്ലാ​​​​​യി​​​​​രു​​​​​ന്നു. പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ക​​​​​സ​​​​​മി​​​​​തി​​​​​യം​​​​​ഗ​​​​​മാ​​​​​യി​​​​​രു​​​​​ന്ന കെ. ​​​​​കേ​​​​​ശ​​​​​വ​​​​​റാ​​​​​വു ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള പ്ര​​​​​മു​​​​​ഖ​​ർ തെ​​​​​ലു​​​​​ങ്കാ​​​​​ന പ്ര​​​​​ക്ഷോ​​​​​ഭ​​​​​കാ​​​​​ല​​​​​ത്തു​​​​​ത​​​​​ന്നെ ടി​​​​​ആ​​​​​ർ​​​​​എ​​​​​സി​​​​​ലെ​​​​​ത്തി.

പി​​​​​സി​​​​​സി അ​​​​​ധ്യ​​​​​ക്ഷ​​​​​നാ​​​​​യി​​​​​രു​​​​​ന്ന ഡി. ​​​​​ശ്രീ​​​​​നി​​​​​വാ​​​​​സ്, മു​​​​​ൻ ആ​​​​​ഭ്യ​​​​​ന്ത​​​​​ര മ​​​​​ന്ത്രി സ​​​​​ബി​​​​​ത ഇ​​​​​ന്ദ്ര റെ​​​​​ഡ്ഡി തു​​​​​ട​​​​​ങ്ങി​​​​​യ പ്ര​​​​​മു​​​​​ഖ​​​​​രെ​​​​​ല്ലാം കോ​​​​​ൺ​​​​​ഗ്ര​​​​​സ് അ​​​​​ധി​​​​​കാ​​​​​ര​​​​​ത്തി​​​​​നു പു​​​​​റ​​​​​ത്താ​​​​​യ​​​​​തോ​​​​​ടെ ടി​​​​​ആ​​​​​ർ​​​​​സി​​​​​ൽ(​​​​​ഇ​​​​​പ്പോ​​​​​ൾ ബി​​​​​ആ​​​​​ർ​​​​​എ​​​​​സ്) അ​​​​​ഭ​​​​​യം തേ​​​​​ടി. ഡി.​​​​​ അ​​​​​രു​​​​​ണ ഉ​​​​​ൾ​​​​​പ്പെ​​​​​ടെ​​​​​യു​​​​​ള്ള​​​​​വ​​​​​ർ ബി​​​​​ജെ​​​​​പി​​​​​യി​​​​​ലെ​​ത്തി. ത​​​ല​​​യെ​​​ടു​​​പ്പു​​​ള്ള നേ​​​താ​​​വി​​​ല്ലാ​​​തെ കോ​​​​​ൺ​​​​​ഗ്ര​​​​​സ് പ്ര​​​​​തി​​​​​സ​​​​​ന്ധി​​​​​യി​​​​​ലാ​​​​​യ ഘ​​​​​ട്ട​​​​​ത്തി​​​​​ലാ​​​​​യി​​​​​രു​​​​​ന്നു രേ​​​​​വ​​​​​ന്ത് റെ​​​​​ഡ്ഡി​​​​​യു​​​​​ടെ വ​​​​​ര​​​​​വ്.


ബി​​​​​ജെ​​​​​പി​​​​​യു​​​​​മാ​​​​​യി ഒ​​​​​ളി​​​​​ഞ്ഞും ഒ​​​​​വൈ​​​​​സി​​​​​യു​​​​​മാ​​​​​യി തെ​​​​​ളി​​​​​ഞ്ഞും കൈ​​​​​കോ​​​​​ർ​​​​​ത്ത ച​​​​​ന്ദ്ര​​​​​ശേ​​​​​ഖ​​​​​ർ റാ​​​​​വു​​​​​വി​​​​​ന് തെ​​​​​ലു​​​​​ങ്കാ​​​​​ന കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​നെ ഉ​​​​ന്മൂ​​​​ല​​​​നം ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ല​​​​​ക്ഷ്യ​​​​​മു​​​​​ണ്ടാ​​​​​യി​​​​​രു​​​​​ന്നു. ര​​​​​ണ്ടു ത​​​​​വ​​​​​ണ​​​​​യും വ്യ​​​​​ക്ത​​​​​മാ​​​​​യ ഭൂ​​​​​രി​​​​​പ​​​​​ക്ഷ​​​​​മു​​​​​ണ്ടാ​​​​​യി​​​​​ട്ടും കോ​​​​​ണ്‍​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രെ റാ​​​​​വു ചാ​​​​​ക്കി​​​​​ട്ടു പി​​​​​ടി​​​​​ച്ചു. 2018ൽ ​​​​​കോ​​​​​ണ്‍​ഗ്ര​​​​​സ് ടി​​​​​ക്ക​​​​​റ്റി​​​​​ൽ വി​​​​​ജ​​​​​യി​​​​​ച്ച​​​​​ത് 19 പേ​​​​​രാ​​​​​യി​​​​​രു​​​​​ന്നു. ഇ​​​​​വ​​​​​രി​​​​​ൽ 12 പേ​​​​​ർ രാ​​​​​ജി​​​​​വ​​​​​ച്ച് ടി​​​​​ആ​​​​​ർ​​​​​എ​​​​​സി​​​​​ൽ ചേ​​​​​ർ​​​​​ന്നു.

2014ൽ 21 ​​​​​കോ​​​​​ണ്‍​ഗ്ര​​​​​സ് എം​​​​​എ​​​​​ൽ​​​​​എ​​​​​മാ​​​​​രി​​​​​ൽ ഏ​​​​​ഴു പേ​​​​​ർ ടി​​​​​ആ​​​​​ർ​​​​​എ​​​​​സി​​​​​ലേ​​​​​ക്കു കൂ​​​​​റു​​​​​മാ​​​​​റി. വൈ​​​​​കാ​​​​​തെ സം​​​​​സ്ഥാ​​​​​ന​​​​​ത്തു ബി​​​​​ജെ​​​​​പി​​​​​ക്കു പി​​​​​ന്നി​​​​​ൽ കോ​​​​​ണ്‍​ഗ്ര​​​​​സ് മൂ​​​​​ന്നാം സ്ഥാ​​​​​ന​​​​​ത്താ​​​​​യി. ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ കോ​​ൺ​​ഗ്ര​​സ് നേ‌​​ടി​​യ​​ത് നാ​​മ​​മാ​​ത്ര വോ​​ട്ടാ​​യി​​രു​​ന്നു. അ​​​​​വി​​​​​ടെ​​​​​നി​​​​​ന്നാ​​​​​ണു രേ​​​​​വ​​​​​ന്ത് കോ​​​​​ണ്‍​ഗ്ര​​​​​സി​​​​​നെ പു​​​​​ന​​​​​രു​​​​​ജ്ജീ​​​​​വി​​​​​പ്പി​​​​​ച്ച​​​​​ത്.
Related News
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<