എല്ലാ വീടുകളിലും ശുദ്ധജല ലഭ്യത ഉറപ്പാക്കും: മന്ത്രി റോഷി അഗസ്റ്റിൻ
Wednesday, March 22, 2023 7:31 PM IST
തിരുവനന്തപുരം: ജലദൗർലഭ്യം ഇല്ലാതാക്കി എല്ലാ വീടുകളിലും ശുദ്ധജലം ഉറപ്പാക്കുന്ന നടപടികളുമായി സർക്കാർ മുന്നോട്ട് പോവുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന ലോകജലദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ജലസ്രോതസ്സുകൾ ശുചിയായി സൂക്ഷിക്കണം. ജലസംരക്ഷണ പ്രവർത്തനങ്ങൾ വീടുകളിൽനിന്ന് ആരംഭിക്കുകയും ജലലഭ്യത പ്രവർത്തനങ്ങൾ ത്വരിതമാക്കുകയും വേണം. ലോക ജലദിനാചരണത്തിന്റെ ഭാഗമായി ഓരോ ഉദ്യോഗസ്ഥരും ജലസംരക്ഷണ പ്രവർത്തനങ്ങളുടെ ഗുഡ് വിൽ അബാസഡർമാരായി മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.