യുക്രെയ്നില്‍ റഷ്യൻ ഷെല്ലാക്രമണം: അഞ്ച് മരണം
Sunday, September 8, 2024 5:13 AM IST
കീവ്: യുക്രെയ്ന്റെ കിഴക്കന്‍ പ്രദേശമായ ഡോണെറ്റ്സ്ക് മേഖലയില്‍ ഷെല്ലാക്രമണം നടത്തി റഷ്യ. ഷെല്ലാക്രമണത്തില്‍ അഞ്ച് പേര് മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു.
ശനിയാഴ്ചയാണ് റഷ്യ ആക്രമണം നടത്തിയത്. കോസ്റ്റിയാന്ട്യനിവ്ക നഗരത്തില്‍ മൂന്ന് പേരും ടോറെറ്റ്സ്ക് നഗരത്തില്‍ രണ്ട് പേരുമാണ് മരിച്ചത്.
രണ്ട് നഗരത്തിലുമായി നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ഡോണെറ്റ്സ്ക് മേഖലയുടെ ഗവര്‍ണര്‍ വാഡിം ഫിലാഷ്കിന്‍ ആണ് റഷ്യന്‍ ആക്രമണം സ്ഥിരീകരിച്ചത്.