സത്രം എയർസ്ട്രിപ്പിൽ വിമാനമെത്തി
Thursday, December 1, 2022 11:08 AM IST
ഇടുക്കി: എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി നിർമിച്ച ഇടുക്കി സത്രം മേഖലയിലെ എയർസ്ട്രിപ്പിൽ വിമാനം ലാൻഡ് ചെയ്തു. സമീപത്തുള്ള മൺതിട്ട സുരക്ഷാ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി നിരവധി തവണ മാറ്റിവച്ച ലാൻഡിംഗാണ് വ്യാഴാഴ്ച രാവിലെ നടത്തിയത്.
മൺതിട്ട പൊളിച്ച് മാറ്റി റൺവേ കൂടുതൽ സുരക്ഷിതമാക്കിയതോടെയാണ് എയർസ്ട്രിപ്പിൽ വിമാനം എത്തിയത്. കൊച്ചിയിൽ നിന്നും പറന്ന വൈറസ് എസ്ഡ്ബ്യു 80 വിമാനമാണ് ഇടുക്കി ജില്ലയുടെ ആകാശസ്വപ്നങ്ങൾ ചിറക് നൽകിക്കൊണ്ട് സത്രത്ത് എത്തിച്ചേർന്നത്.