മഹാരാഷ്ട്രയിൽ ഭരണകക്ഷി നേതാക്കളെ അത്താഴവിരുന്നിന് ക്ഷണിച്ച് ശരദ് പവാർ
Thursday, February 29, 2024 9:11 PM IST
മുംബൈ: ഇന്ത്യ മുന്നണിയെ പ്രതിസന്ധിയിലാക്കി ശരദ് പവാർ. മഹാരാഷ്ട്രയിലെ ഭരണപക്ഷ നേതാക്കളെ പവാർ അത്താഴ വിരുന്നിന് ക്ഷണിച്ചതായാണ് വിവരം. മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ, അജിത് പവാർ, ദേവേന്ദ്ര ഫഡ്നാവിസ് എന്നിവരെയാണ് അത്താഴ വിരുന്നിന് ക്ഷണിച്ചത്.
ഞായറാഴ് സർക്കാർ പരിപാടിക്കായി എത്തുന്ന നേതാക്കളെയാണ് പവാർ ബരാമതിയിലെ വസതിയിലേക്ക് ക്ഷണിച്ചത്. പവാറിന്റെ പുതിയ നീക്കത്തിന് പിന്നിൽ മകൾ സുപ്രിയ സുലേയാണെന്നാണ് അഭ്യൂഹം.
നിലവിൽ ബാരാമതിയിലെ എംപിയാണ് ശരദ് പവാറിന്റെ മകൾ സുപ്രിയ സുലേ. വരുന്ന തെരഞ്ഞെടുപ്പിൽ സുപ്രിയയ്ക്കെതിരേ അജിത് പവാറിന്റെ ഭാര്യയെ എൻഡിയെ പരിഗണിക്കുന്നതായാണ് വിവരം. ഇതിനിടെയാണ് ശരദ് പവാറിന്റെ അപ്രതീക്ഷിത നീക്കം.