"തരൂർ കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രി..'; പാലായിൽ നിന്ന് മത്സരിക്കാനും ക്ഷണം
Sunday, December 4, 2022 2:15 AM IST
കോട്ടയം: കേരളത്തിന്റെ സ്വപ്ന മുഖ്യമന്ത്രിയാണ് ശശി തരൂരെന്ന് എം.ജി യൂണിവേഴ്സിറ്റി മുന്‍ വി.സി ഡോ.സിറിയക് തോമസ്. പാലായില്‍ നടന്ന കെ.എം.ചാണ്ടി ഫൗണ്ടേഷന് അനുസ്മരണ സമ്മേളനത്തില്‍ തരൂരിന്റെ സാന്നിധ്യത്തിലായിരുന്നു സിറിയക് തോമസിന്റെ പരാമർശം.
കേരളത്തിലെ ഏത് നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ചാലും തരൂരിന് ജയമുറപ്പാണെന്നും പാലായിലോ പൂഞ്ഞാറിലോ നിന്ന് മത്സരിച്ച് അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിയാകണം എന്നാണ് തന്റെ ആഗ്രഹമെന്നും സിറിയക് തോമസ് പറഞ്ഞു.
പാലാ എംഎല്‍എ മാണി.സി.കാപ്പനെ യുഡിഎഫ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാര്‍ഥിയാക്കണമെന്നും സിറിയക് തോമസ് അഭിപ്രായപ്പെട്ടു.