കു​ട്ടി​യെ ആ​ശ്രാ​മം മൈ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച​ത് പ​ത്മ​കു​മാ​റി​ന്‍റെ ഭാ​ര്യ
കു​ട്ടി​യെ ആ​ശ്രാ​മം മൈ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച​ത് പ​ത്മ​കു​മാ​റി​ന്‍റെ ഭാ​ര്യ
Saturday, December 2, 2023 1:24 PM IST
കൊ​ല്ലം: ത​ട്ടി​ക്കൊ​ണ്ടു​പോ​യ കു​ട്ടി​യെ ആ​ശ്രാ​മം മൈ​താ​ന​ത്ത് ഉ​പേ​ക്ഷി​ച്ച​ത് പ​ത്മ​കു​മാ​റി​ന്‍റെ ഭാ​ര്യ അ​നി​ത​യെ​ന്ന് പോ​ലീ​സ് സ്ഥി​രീ​ക​ര​ണം. നീ​ല​ക്കാ​റി​ൽ പ​ത്മ​കു​മാ​റും ഭാ​ര്യ​യും കു​ട്ടി​യു​മാ​യി കൊ​ല്ലം ന​ഗ​ര​ത്തി​ൽ എ​ത്തി.

കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ ലി​ങ്ക് റോ​സി​ൽ കാ​ർ നി​ർ​ത്തി ഭാ​ര്യ​യെ​യും കു​ട്ടി​യെ‌​യും ഇ​റ​ക്കി​യ​ശേ​ഷം പ​ത്മ​കു​മാ​ർ സ​മീ​പ​ത്തെ ജ്യൂ​സ് ക​ട​യ്ക്ക് അ​ടു​ത്ത് കാ​ത്തു​നി​ന്നു.

ഇ​തി​നി​ട​യി​ൽ അ​നി​ത കു​ട്ടി​യു​മാ​യി ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റി ആ​ശ്രാ​മം മൈ​താ​നി​യി​ൽ എ​ത്തി. അ​വി​ടെ പാ​ർ​ക്കി​ലെ ബെ​ഞ്ചി​ൽ കു​ട്ടി​യെ ഇ​രു​ത്തി​യ​ശേ​ഷം ക​ട​ന്നു. പി​ന്നീ​ട് മ​റ്റൊ​രു ഓ​ട്ടോ​യി​ൽ ക​യ​റി കാ​റി​ന് സ​മീ​പ​മെ​ത്തി.

തു​ട​ർ​ന്ന് ഇ​രു​വ​രും കാ​റി​ൽ ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ലെ ബേ​ക്ക​റി​യി​ൽ ക​യ​റി. കു​ട്ടി​യെ ഉ​പ​ക്ഷി​ച്ച വി​വ​രം അ​വി​ടു​ത്തെ ടി​വി​യി​ൽ വാ​ർ​ത്ത​യാ​യി കേ​ട്ട​തോ​ടെ ഇ​രു​വ​രും തി​രി​കെ​പോ​കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
<