കൊ​ച്ചി: യു​വ​ന​ടി​യെ യൂ​ട്യൂ​ബി​ലൂ​ടെ അ​ധി​ക്ഷേ​പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ അ​റ​സ്റ്റി​ലാ​യ വ്ലോ​ഗ​ര്‍ സൂ​ര​ജ് പാ​ലാ​ക്കാ​ര​ന് കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ചു. ഇ​ട​പ്പ​ള്ളി സ്വ​ദേ​ശി ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പാ​ലാ​രി​വ​ട്ടം പോ​ലീ​സാ​യി​രു​ന്നു സൂ​ര​ജി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചി​ത്രം സ​ഹി​തം ന​ല്‍​കി യു​വ​തി​യെ അ​പ​മാ​നി​ച്ചെ​ന്നാ​യി​രു​ന്നു എ​ഫ്‌​ഐ​ആ​ര്‍. അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ വീ​ഡി​യോ ആ​ത്മാ​ഭി​മാ​ന​ത്തെ​യും സ്ത്രീ​ത്വ​ത്തെ​യും അ​പ​മാ​നി​ക്കു​ന്ന​താ​ണെ​ന്നാ​യി​രു​ന്നു പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​രു​ന്ന​ത്.

സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ സ്ത്രീ​ക​ളെ സ്ഥി​ര​മാ​യി അ​ധി​ക്ഷേ​പി​ക്കു​ന്ന ആ​ളാ​ണ് സൂ​ര​ജ് പാ​ലാ​ക്കാ​ര​നെ​ന്നും പ​രാ​തി​ക്കാ​രി ആ​രോ​പി​ച്ചു. 2022ല്‍ ​ക്രൈം ന​ന്ദ​കു​മാ​റി​നെ​തി​രെ പ​രാ​തി ന​ല്‍​കി​യ ഇ​ടു​ക്കി സ്വ​ദേ​ശി​നി​യെ യൂ​ട്യൂ​ബ് വീ​ഡി​യോ​യി​ലൂ​ടെ അ​പ​മാ​നി​ച്ച കേ​സി​ല്‍ സൂ​ര​ജി​നെ എ​റ​ണാ​കു​ളം സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.