സിവിൽ പോലീസ് ഓഫീസർ ജീവനൊടുക്കിയ നിലയിൽ
സ്വന്തം ലേഖകൻ
Tuesday, May 30, 2023 3:20 PM IST
കൊച്ചി: സിവിൽ പോലീസ് ഓഫീസറെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മുളന്തുരുത്തി സ്റ്റേഷനിലെ സിപിഒ ഷൈൻ ജിത്താണ് (45) മരിച്ചത്.
ഇന്നുച്ചയോടെയാണ് ഷൈന്‍ ജിത്തിനെ വൈക്കത്തെ വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഈ മാസം 22 മുതല്‍ മെഡിക്കല്‍ അവധിയിലായിരുന്നു ഇദ്ദേഹം.
വിഷാദം ഉള്‍പ്പെടെയുള്ളവയ്ക്ക് ചികിത്സയിലായിരുന്നു ഷൈന്‍ എന്നാണ് വിവരം.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056)