ജമ്മുവിൽ ഏറ്റുമുട്ടൽ; ഒളിച്ചിരിക്കുന്ന ഭീകരരെ സുരക്ഷാസേന വളഞ്ഞു
Wednesday, September 11, 2024 7:21 PM IST
ശ്രീനഗര്‍: ജമ്മു കാഷ്മീരിലെ ഉദ്ദംപൂരില്‍ ഭീകരരും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. നാല് ജയ്ഷെ ഭീകരരെ സേന വളഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍.
ഭീകരര്‍ ഒളിച്ചിരിക്കുന്നതായാണ് വിവരം. ഉച്ചക്ക് 12.50 ഓടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
പ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന് നേരത്തെ രഹസ്യ വിവരം ലഭിച്ചിരുന്നു. തുടർന്ന് പ്രദേശത്ത് എത്തിയ സേനയ്ക്ക് നേരേ ഭീകരർ വെടിയുതിർക്കുകയായിരുന്നു.