ഹാ​ങ്ഷൗ: ചൈ​നീ​സ് കാ​യി​ക താ​ര​ങ്ങ​ളു​ടെ ആ​ലിം​ഗ​ന ചി​ത്ര​ത്തി​ന് സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി ചൈ​ന. 1989 ജൂ​ണ്‍ നാ​ലി​ന് ബെ​യ്ജിം​ഗി​ലെ ടി​യാ​ന​ന്‍​മെ​ന്‍ സ്‌​ക്വ​യ​റി​ല്‍ ന​ട​ന്ന കൂ​ട്ട​ക്കൊ​ല​യെ ഓർമിപ്പിക്കുന്നതാണ് ചിത്രം എന്നതിന്‍റെ പേരിലാണ് വിലക്ക്.

ഹാ​ങ്ഷൗ ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ മ​ത്സ​രി​ച്ച ചൈ​നീ​സ് താ​ര​ങ്ങ​ളാ​യ ലി​ന്‍ യൂ​വി​യും വു ​യാ​ന്നി​യും പ​ര​സ്പ​രം ആ​ലിം​ഗ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ചൈ​നീ​സ് സ​ര്‍​ക്കാ​രി​നെ ചൊ​ടി​പ്പി​ച്ച​ത്. ഇ​രു​വ​രു​ടെ​യും ലെ​യി​ന്‍ ന​മ്പ​ര്‍ ചേ​രു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ന​മ്പ​ര്‍ '64' ആ​യ​താ​ണ് പ്ര​ശ്‌​ന​മാ​യ​ത്.

1989 ജൂ​ണ്‍ നാ​ലി​നാ​ണ് ജ​നാ​ധി​പ​ത്യ വാ​ദി​ക​ളാ​യ നൂ​റു​ക​ണ​ക്കി​ന് ചെ​റു​പ്പ​ക്കാ​രെ ചൈ​നീ​സ് സൈ​ന്യം ടി​യാ​ന​ന്‍​മെ​ന്‍ സ്‌​ക്വ​യ​റി​ല്‍ നി​ര്‍​ദ​യം വെ​ടി​വെ​ച്ചു കൊ​ന്ന​ത്. മ​രി​ച്ച​ത് ആ​യി​ര​ങ്ങ​ള്‍ ആ​ണെ​ന്നും അ​നൗ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ളു​ണ്ട്. ആ​റാം മാ​സ​മാ​യ ജൂ​ണി​ലെ നാ​ലാം ദി​വ​സം എ​ന്ന​തി​നെ സൂ​ചി​പ്പി​ക്കാ​നാ​ണ് '64' എ​ന്ന ന​മ്പ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

ക​ലി​ഫോ​ര്‍​ണി​യ​യി​ലെ യെ​ര്‍​മോ​യി​ല്‍ ലി​ബ​ര്‍​ട്ടി സ്‌​ക​ള്‍​പ്ച്ച​ര്‍ പാ​ര്‍​ക്കി​ല്‍ ടി​യാ​ന​ന്‍​മെ​ന്‍ ച​ത്വ​ര​ത്തി​ല്‍ ന​ട​ന്ന കൂ​ട്ട​ക്കൊ​ല​യെ അ​നു​സ്മ​രി​പ്പി​ച്ച് '64' ന​മ്പ​രി​ല്‍ വ​ലി​യൊ​രു ശി​ല്‍​പ്പ​വു​മു​ണ്ട്.

ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ 100 മീ​റ്റ​ര്‍ ഹ​ര്‍​ഡി​ല്‍​സി​ല്‍ സ്വ​ര്‍​ണം നേ​ടി​യ ശേ​ഷം ലി​ന്‍ യൂ​വി, വൂ ​യാ​ന്നി​യെ ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. ആ​റാം ന​മ്പ​ര്‍ ലെ​യി​നി​ല്‍ മ​ത്സ​രി​ച്ച ലി​ന്‍ നാ​ലാം ന​മ്പ​ര്‍ ലെ​യി​നി​ല്‍ മ​ത്സ​രി​ച്ച വൂ​വി​നെ ആ​ലിം​ഗ​നം ചെ​യ്ത​തോ​ടെ ഇ​രു​വ​രു​ടെ​യും ന​മ്പ​ര്‍ ഒ​ന്നു​ചേ​ര്‍​ന്ന് '64' ആ​യി മാ​റു​ക​യാ​യി​രു​ന്നു.

ടി​യാ​ന​ന്‍​മെ​ന്‍ കൂ​ട്ട​ക്കൊ​ല സം​ബ​ന്ധി​ച്ച ഇ​ന്‍റ​ര്‍​നെ​റ്റ് ച​ര്‍​ച്ച​ക​ള്‍​ക്ക് പോ​ലും ചൈ​നീ​സ് ഗ​വ​ണ്‍​മെ​ന്‍റ് വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ആ​രെ​ങ്കി​ലും സം​ഭ​വ​ത്തെ​ക്കു​റി​ച്ച് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​രാ​മ​ര്‍​ശി​ച്ചാ​ല്‍ അ​വ​ന്‍റെ മേ​ല്‍ പി​ടി​വീ​ഴും.

ചൈ​ന​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ വീ​ബോ​യി​ല്‍ ആ​ളു​ക​ള്‍ ആ​ലിം​ഗ​ന ചി​ത്രം പ​ങ്കു​വെ​ച്ച​തോ​ടെ​യാ​ണ് ഇക്കാര്യം ചൈ​നീ​സ് ഗ​വ​ണ്‍​മെ​ന്‍റി​ന്‍റെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ന്ന​ത്. വി​ല​ക്കേ​ര്‍​പ്പെ​ടു​ത്തി​യ​തി​നു ശേ​ഷ​വും ചി​ല ചൈ​നീ​സ് മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​ര്‍​ത്ത​ക​ളി​ല്‍ ഈ ​ചി​ത്രം കാ​ണി​ക്കു​ന്നു​ണ്ട്.