ഇന്ത്യയുടെ യുപിഐ വൻ വിജയമെന്ന് വേൾഡ്ലൈൻ
Wednesday, September 27, 2023 4:05 AM IST
ന്യൂഡൽഹി: ഇന്ത്യയുടെ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യൂണിഫൈഡ് പേമെന്റ് ഇന്റർഫേസസ് (യുപിഐ) വൻവിജയമെന്ന് ആഗോളപേമെന്റ് സേവനദാതാവായ വേൾഡ് ലൈൻ.
2023 ജനുവരി മുതൽ ജൂണ്‍വരെ യുപിഐ വഴി 930 കോടി ഇടപാടുകൾ നടന്നു. 2018 ജനുവരിയിൽ 15.1 കോടിയായിരുന്നു ഇടപാട്. ഉപഭോക്തൃ-വ്യാപാരി ഇടപാടുകളിൽ 2023 ജൂണിൽ 57.5 ശതമാനമായിരുന്നു യുപിഐ ഇടപാട്.
2022 ജനുവരിയിൽ 40.3 ശതമാനമായിരുന്നു. മൊബൈൽ അധിഷ്ഠിത ഇടപാടുകൾ വർധിക്കാൻ യുപിഐ കാരണമായെന്നും റിപ്പോർട്ടിൽ പറയുന്നു.