ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായ ആക്രമണം: കൗമാരക്കാരിക്ക് ഗുരുതരമായി പരിക്കേറ്റു
Wednesday, September 11, 2024 6:36 AM IST
ലക്നോ: ഉത്തര്‍പ്രദേശില്‍ വീണ്ടും ചെന്നായ ആക്രമണം. 11 വയസുകാരിയെയാണ് ചെന്നായ ആക്രമിച്ചത്.
ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുപിയിയെ ബഹ്റായിച്ചിലാണ് സംഭവം.
കഴിഞ്ഞ ഒന്നരമാസത്തിനുള്ളില്‍ ഒന്‍പത് കുട്ടികളടക്കം 10 പേര്‍ക്കാണ് ചെന്നായകളുടെ ആക്രമണത്തില്‍ ഇവിടെ ജീവന് നഷ്ടപ്പെട്ടത്. 36 പേര്‍ക്ക് സാരമായി പരിക്കേറ്റിരുന്നു.