സവർക്കർക്കെതിരായ പരാമർശം; രാഹുൽഗാന്ധിയ്ക്ക് നോട്ടീസയച്ച് ലക്നോ കോടതി
Sunday, October 1, 2023 5:54 PM IST
ന്യൂഡല്‍ഹി: വി.ഡി.സവർക്കർക്കെതിരായ പരാമർശത്തിൽ കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിക്ക് ലക്നോ കോടതിയുടെ നോട്ടീസ്.
അഭിഭാഷകനായ നൃപേന്ദ്ര പാണ്ഡെ സമർപ്പിച്ച ഹർജിയിയിലാണ് നടപടി. ഭാരത് ജോഡോ യാത്രയ്ക്കിടെ നടത്തിയ പരാമർശം മുൻനിർത്തിയാണ് സെഷൻസ് കോടതി രാഹുലിന് നോട്ടീസ് അയച്ചത്.
സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെന്താണ് പറയാനുള്ളത് എന്ന് ആരാഞ്ഞുകൊണ്ടാണ് നോട്ടീസ്. രാഹുല്‍ ഗാന്ധിയുടെ അഭിഭാഷക സംഘം ഈ നോട്ടീസിന് മറുപടി നല്‍കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നേരത്തേ പരാതിക്കാരനായ പാണ്ഡെ എസിജെഎം കോടതിയില്‍ സവര്‍ക്കര്‍ക്കെതിരായ പരാമര്‍ശത്തില്‍ രാഹുലിനെതിരേ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു.
സവർക്കർക്കെതിരേ വിവിധ വേദികളിൽ രാഹുൽ ഗാന്ധി പരാമർശങ്ങൾ സവർക്കർക്ക് അപമാനകരമാണെന്ന് കുടുംബാംഗങ്ങൾ തന്നെ വ്യക്തമാക്കിയിരുന്നു. ഇതേത്തുടർന്ന് പല സ്ഥലങ്ങളിലും രാഹുൽ ഗാന്ധിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നു.