വിഷ്ണു ദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രി
Sunday, December 10, 2023 4:52 PM IST
റായ്പുര്‍: മുന്‍ കേന്ദ്രമന്ത്രി വിഷ്ണു ദേവ് സായി ഛത്തീസ്ഗഡ് മുഖ്യമന്ത്രിയാകും. റായ്പൂരില്‍ ചേര്‍ന്ന ബിജെപി എംഎല്‍എമാരുടെ യോഗം അദ്ദേഹത്തെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുത്തു.
സംസ്ഥാനത്ത് രണ്ടു ഉപമുഖ്യമന്ത്രിമാരുണ്ടാകുമെന്നാണ് വിവരം. ഇതോടെ ദിവസങ്ങൾ നീണ്ടുനിന്ന അനിശ്ചിതത്വങ്ങൾക്കാണ് അവസാനമാകുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ഉയര്‍ത്തിക്കാട്ടാതെയാണ് ബിജെപി ഇത്തവണ ഛത്തീസ്ഗഡില്‍ തെഞ്ഞെടുപ്പിനെ നേരിട്ടത്.
90 സീറ്റുകളില്‍ 54 സീറ്റ് നേടിയാണ് ബിജെപി ഛത്തീസ്ഗഡിൽ അധികാരം പിടിച്ചത്.