കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്
Thursday, September 19, 2024 11:21 PM IST
കോഴിക്കോട്: കാട്ടുപന്നിക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗൃഹനാഥന് പരിക്ക്. കോഴിക്കോട് കൂടരഞ്ഞി കോലോത്തും കടവില്‍ നെടുങ്ങോട് ഷാഫി (54) നാണ് പരിക്കേറ്റത്.
ചായക്കട നടത്തിയിരുന്ന ഇയാൾ പുലർച്ചെ കടയിലേക്ക് പോയപ്പോളാണ് പന്നികൾ ആക്രമിച്ചത്. ഇയാൾ സഞ്ചരിച്ചിരുന്ന വാഹനം പന്നികൾ കുത്തി മറിച്ചിടുകയായിരുന്നു.
തുടർന്ന് ഇയാൾ റോഡില്‍ വീഴുകയും തോളെല്ലിന് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റ ഷാഫി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.