വയനാട്ടിലെ ആശുപത്രിയിൽ യുവതി ജീവനൊടുക്കി
Sunday, January 29, 2023 6:39 PM IST
വയനാട്: സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ യുവതിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോളിയാടി ഉമ്മളത്തിൽ സ്വദേശി അക്ഷര വിനോദ്(19) ആണ് മരിച്ചത്.
ഇന്ന് വൈകിട്ടാണ് ആശുപത്രി പരിസരത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. അക്ഷരയെ കാണാനില്ലെന്ന് മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ അന്വേഷണം നടക്കുന്നതിനിടെയാണ് യുവതിയുടെ മൃതദേഹം ആശുപത്രിയിൽ നിന്ന് കണ്ടെത്തിയത്.