നിയമസഭാ സമ്മേളനം ഇന്നു പുനരാരംഭിക്കും
Wednesday, February 1, 2023 7:33 AM IST
തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിനു ശേഷം പിരിഞ്ഞ നിയമസഭാ സമ്മേളനം ഇന്നു വീണ്ടും ആരംഭിക്കും.
ഇന്നും നാളെയും നയപ്രഖ്യാപന പ്രസംഗത്തിന്റെ നന്ദിപ്രമേയ ചർച്ചയാണ്. സാധാരണ മൂന്നു ദിവസങ്ങളിലായി നടക്കുന്ന നന്ദിപ്രമേയ ചർച്ച ഇത്തവണ രണ്ടു ദിവസംകൊണ്ടു പൂർത്തിയാക്കും. കൂടുതൽ സമയം ചർച്ചയ്ക്ക് അനുവദിച്ചുകൊണ്ടാണ് രണ്ടുദിവസം കൊണ്ടു ചർച്ച പൂർത്തിയാക്കുക. വെള്ളിയാഴ്ചയാണു ബജറ്റ്.
ഈ മാസം 10 വരെ സമ്മേളിക്കുന്ന സ ഭ പിന്നീട് 27നു വീണ്ടും ചേരും. മാർച്ച് 30 വരെ സമ്മേളനം നീളും. ബജറ്റ് പാസാക്കിയാണു സഭ പിരിയുക.