എഞ്ചിനിയറിംഗ് വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
Wednesday, March 29, 2023 11:01 AM IST
ഭുവനേശ്വർ: ഒഡീഷയിൽ എഞ്ചിനിയറിംഗ് വിദ്യാർഥിനിയെ ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ജജ്പൂർ ജില്ലയിലാണ് സംഭവം.
ഹോസ്റ്റൽ മുറിയിലെ സീലിംഗ് ഫാനിലാണ് മൂന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനിയറിംഗ് വിദ്യാർഥിനിയായ18 കാരി തൂങ്ങി മരിച്ചത്. മകളുടെ മരണത്തിന് കാരണക്കാർ കോളജ് അധികൃതരാണെന്ന് ആരോപിച്ച് മാതാപിതാക്കൾ രംഗത്തെത്തി.
മകൾ ക്യാമ്പസ് പ്ലെയ്സ്മെന്റിന് തെരഞ്ഞെടുക്കപ്പെട്ടതായി കോളജിലെ ഒരു വിദ്യാർഥി സന്ദേശം അയച്ചിരുന്നു. എന്നാൽ അതിന് ഹാജരാകാൻ അനുവദിക്കില്ലെന്ന് പറഞ്ഞ് അയാൾ മകളെ ഭീഷണിപ്പെടുത്തിയിരുന്നു. ഭയന്നുപോയ മകൾ ഇനി ഹോസ്റ്റലിൽ നിൽക്കില്ലെന്ന് ഞങ്ങളോട് പറഞ്ഞു. മറ്റൊരു വിദ്യാർഥി മകളെ മർദിക്കാൻ ശ്രമിച്ചുവെന്നും മാതാപിതാക്കൾ ആരോപിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.