പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി; എട്ട് മണ്ഡലം കമ്മറ്റികൾ പിരിച്ചുവിട്ടു
Friday, March 31, 2023 12:25 PM IST
പാലക്കാട്: പാലക്കാട് യൂത്ത് കോൺഗ്രസിൽ കൂട്ട നടപടി. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ടു മണ്ഡലം കമ്മറ്റികൾ പിരിച്ചു വിട്ടു.
വെള്ളിനേഴി, ഷൊർണൂർ, പറളി, പാലക്കാട് സൗത്ത്, മേലാർക്കോട്, വടവന്നൂർ, അയിലൂർ മണ്ഡലം കമ്മറ്റികളാണു പിരിച്ചുവിട്ടത്. സംസ്ഥാന ജനറൽ സെക്രട്ടറി എം.ധനേഷ് ലാലാണു നടപടി എടുത്തത്.
അതേസമയം ജില്ലയിലെ നേതൃത്വത്തിനെതിരേ രൂക്ഷമായ വിമര്‍ശനമാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി നടത്തിയിട്ടുള്ളത്.
ജില്ലാ സമ്മേളനങ്ങള്‍ ഗ്രൂപ്പ് അടിസ്ഥാനത്തിലാണു നടന്നതെന്നും സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സംഗമം, ഫുട്ബോൾ ടൂർണമെന്റ് ഉൾപ്പെടെയുള്ള മുഴുവൻ പരിപാടികളും പരാജയമായിരുന്നുവെന്നും സംസ്ഥാന സെക്രട്ടറി എൻ.എസ്. ശില്പ വിശദമാക്കുന്നു.