കോഴിക്കോട്ട് വയോധിക വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ
Monday, June 5, 2023 10:36 PM IST
കോഴിക്കോട്: വെള്ളയിൽ വയോധികയെ വീട്ടിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കല്യാണി (70) ആണ് മരിച്ചത്. ഇവർ വീട്ടിൽ തനിച്ചായിരുന്നു താമസം.
അതേസമയം കൊലപാതകമെന്ന നിഗമനത്തിലാണ് പോലീസ്. സംഭവത്തിൽ അയൽവാസിയായ രാജനെ പോലീസ് കസ്റ്റഡിയിലുണ്ട്.
കൊലപാതകമാണെന്ന് അയൽവാസികൾ പോലീസിനോട് സംശയം പ്രകടപ്പിച്ചതിനെ തുടർന്ന് വെള്ളയിൽ പോലീസ് കേസെടുത്തു. ബലാത്സംഗ ശ്രമത്തിനിടെയാണ് കൊലപാതകമെന്ന് പോലീസ് സംശയിക്കുന്നുണ്ട്.
പോസ്റ്റ്മോർട്ടത്തിനും ശാസ്ത്രീയ പരിശോധനകൾക്കും ശേഷം മാത്രമേ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടാകൂവെന്ന് വെള്ളയിൽ പോലീസ് അറിയിച്ചു. മൃതദേഹം നിലവിൽ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.