വിദ്യ എസ്എഫ്ഐ നേതാവല്ല, തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിനില്ല: മന്ത്രി രാജീവ്
Saturday, June 10, 2023 2:29 PM IST
തിരുവനന്തപുരം: മഹാരാജാസ് കോളജിന്റെ പേരില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കെ. വിദ്യ എസ്എഫ്ഐ നേതാവല്ലെന്ന് മന്ത്രി പി.രാജീവ്. മറ്റ് നിരവധി പേരെ പോലെ വിദ്യയും സംഘടനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
എസ്എഫ്ഐയുടെ മുന്‍ ഭാരവാഹികള്‍ നടത്തുന്ന അതിക്രമങ്ങള്‍ക്ക് സംഘടന മറുപടി പറയുന്നതെങ്ങനെയാണെന്നും മന്ത്രി ചോദിച്ചു. തെറ്റ് ചെയ്തവരെ സംരക്ഷിക്കുന്ന സമീപനം സര്‍ക്കാരിനില്ല.
എസ്എഫ്ഐ എന്ന സംഘടനയെ അധിക്ഷേപിക്കുന്ന പ്രചാരവേലകളാണ് നടക്കുന്നത്. മഹാരാജാസില്‍ ഉണ്ടായതുപോലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ട്ടിഫിക്കറ്റുകളുടെ
ആധികാരികത ഉറപ്പുവരുത്താന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.