അശോക് ഗെഹ്ലോട്ട് സർക്കാർ അഞ്ച് വർഷം പാഴാക്കിയെന്ന് പ്രധാനമന്ത്രി
Monday, September 25, 2023 6:55 PM IST
ജയ്പുർ: രാജസ്ഥാനിൽ അശോക് ഗെഹ്ലോട്ട് സർക്കാർ സംസ്ഥാനത്തെ യുവാക്കളുടെ സുപ്രധാനമായ അഞ്ച് വർഷങ്ങൾ പാഴാക്കിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിനെ അധികാരത്തിൽ നിന്ന് പുറത്താക്കാനും അദ്ദേഹം ജനങ്ങളോട് ആഹ്വാനം ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷത്തെ ഗെഹ്ലോട്ട് ഭരണത്തിന് പൂജ്യം മാർക്കാണെന്നും ബിജെപി റാലിയെ അഭിസംബോധന ചെയ്യവേ പ്രധാനമന്ത്രി പറഞ്ഞു. റിക്രൂട്ട്മെന്റ് പരീക്ഷയുടെ ചോദ്യപേപ്പറുകൾ ചോർത്തുന്ന മാഫിയയെ കോൺഗ്രസ് ഭരണകൂടം സംരക്ഷിക്കുകയാണെന്നും ബിജെപി സർക്കാർ രൂപീകരിക്കുമ്പോൾ മാഫിയയ്ക്കെതിരെ കർശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സർക്കാരിന്റെ ദുർഭരണത്തിൽ നിന്ന് രക്ഷപ്പെടാൻ രാജസ്ഥാനിലെ ജനങ്ങൾ ബ്യൂഗിൾ മുഴക്കിയിരിക്കുകയാണെന്നും മോദി പറഞ്ഞു. വനിതാ സംവരണ ബില്ലുമായി ബന്ധപ്പെട്ട് കോൺഗ്രസിനെയും പ്രധാനമന്ത്രി വിമർശിച്ചു.