ഭൂമിയുടെ വലയം ഭേദിച്ച് ആദിത്യ എൽ-1
Sunday, October 1, 2023 4:45 AM IST
ന്യൂഡല്‍ഹി: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍-1 ഭൂമിയുടെ സ്വാധീന വലയം കടന്ന് 9.2 ലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ചതായി ഇസ്രോ. ഭൂമിയ്ക്കും സൂര്യനും ഇടയിലുള്ള ലഗ്രാന്ജ് പോയിന്റ് ലക്ഷ്യമാക്കിയാണ് നിലവില്‍ ആദിത്യയുടെ സഞ്ചാരം.
ചൊവ്വ ദൗത്യമായ മംഗള്യാനു ശേഷം ഭൂമിയുടെ സ്വാധീനവലയം പിന്നിടുന്ന രണ്ടാമത്തെ ബഹിരാകാശ ദൗത്യമാണ് ആദിത്യയെന്നും ഇസ്രോ അറിയിച്ചു.
സൂര്യന്റെ ബാഹ്യഭാഗത്തെ താപവ്യതിയാനങ്ങള്, പ്രഭാമണ്ഡലം, വര്ണമണ്ഡലം, കൊറോണ തുടങ്ങിയ പാളികള്‍, ബഹിരാകാശ കാലാവസ്ഥാ വ്യതിയാനങ്ങള്‍ എന്നിവയെ കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി 2023 സെപ്റ്റംബര്‍ രണ്ടിനാണ് ആദിത്യ എല്‍-1 വിക്ഷേപിച്ചത്.