തി​രു​വ​ന​ന്ത​പു​രം: വ്യാ​ജ കാ​ഫി​ര്‍ സ്‌​ക്രീ​ന്‍​ഷോ​ട്ട് പോ​ലു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ള്‍ ഇ​ട​തു​പ​ക്ഷ രീ​തി​യ​ല്ലെ​ന്ന് സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ബി​നോ​യ് വി​ശ്വം. ഇ​ട​ത് ന​യം ഇ​ത​ല്ലെ​ന്ന് അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

കാ​ഫി​ർ സ്‌​ക്രീ​ന്‍​ഷോ​ട്ട് ആ​ദ്യം പ്ര​ച​രി​ച്ച​ത് ഇ​ട​ത് സൈ​ബ​ർ ഗ്രൂ​പ്പു​ക​ളി​ലാ​ണെ​ന്ന പോ​ലീ​സ് റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ​യാ​ണ് പ്ര​തി​ക​ര​ണം. ഇ​ട​ത് ഗ്രൂ​പ്പു​ക​ളാ​ണ് ഇ​ത് ചെ​യ്ത​തെ​ങ്കി​ലും അ​ത് ശ​രി​യ​ല്ല.

വ​ര്‍​ഗീ​യ പ്ര​ചാ​ര​വേ​ല​യു​ടെ രാ​ഷ്ട്രീ​യ​മോ ആ​ശ​യ​ങ്ങ​ളോ ത​ങ്ങ​ളു​ടേ​ത​ല്ല.​ കെ​.കെ.​ശൈ​ല​ജ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.