ഒരു തെരഞ്ഞെടുപ്പ് രാജ്യത്തിന്റെ വികസനത്തിനു ഗുണം ചെയ്യും: കെ. സുരേന്ദ്രൻ
Thursday, September 19, 2024 12:19 AM IST
തിരുവനന്തപുരം: ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ശിപാർശയ്ക്ക് അംഗീകാരം നൽകിയ നരേന്ദ്രമോദി സർക്കാരിന് അഭിനന്ദനങ്ങൾ അറിയിക്കുന്നതായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ.
ബിജെപിയുടെ മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടി പാലിക്കപ്പെടുകയാണ്. തെരഞ്ഞെടുപ്പിനു വേണ്ടി ചെലവഴിക്കുന്ന ഭീമമായ തുക ലാഭിക്കാനും അതു പാവങ്ങളുടെ ക്ഷേമപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാനും സാധിക്കും.
രാജ്യത്തെ ജനങ്ങൾക്ക് ഗുണം ചെയ്യുന്ന നീക്കത്തിന് തുരങ്കം വയ്ക്കുകയാണ് കോണ്‍ഗ്രസും സിപിഎമ്മും ചെയ്യുന്നതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.