കുരുന്നുകൾക്ക് വായനക്കാരുടെ കൈത്താങ്ങ്; നന്ദിയോടെ കുടുംബം
Wednesday, July 9, 2025 8:07 PM IST
CAH (Congenital Adrenal Hyperplasia) എന്ന അപൂർവ ജനിതക വൈകല്യരോഗത്തോട് പോരാടുന്ന അനർഗയ (എട്ട്), ആർഷിദ് (ഒന്ന്) എന്നീ സഹോദരങ്ങൾക്ക് ദീപിക ഡോട്ട്കോം വായനക്കാരുടെ കൈത്താങ്ങ്. നീലംപേരൂർ പുത്തൻപറമ്പിൽ സജേഷ് - പ്രിയ ദന്പതികളുടെ രണ്ട് മക്കളാണ് ജനിച്ചനാൾ മുതൽ രോഗത്തോട് മല്ലടിക്കുന്നത്.
ഇവരുടെ ദുരിത കഥ ദീപിക ഡോട്ട്കോം വഴി വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ പിന്തുണയാണ് കുടുംബത്തിന് നൽകിയത്. വായനക്കാർ നൽകിയ 1,63,980 രൂപ ദീപിക ജനറൽ മാനേജർ ഫാ. രഞ്ജിത്ത് ആലുങ്കൽ കുട്ടികളുടെ മാതാവ് പ്രിയയ്ക്ക് കൈമാറി. വായനക്കാരുടെ പിന്തുണയ്ക്ക് കുടുംബം നന്ദി അറിയിച്ചു.
കുട്ടികളെ ബാധിച്ചിരിക്കുന്ന അപൂർവ ജനിതക രോഗത്തിന് സർക്കാർ മെഡിക്കൽ കോളജുകളിൽ ചികിത്സ ലഭ്യമല്ല. സർവതും വിറ്റാണ് ആദ്യ കുഞ്ഞിന് ചികിത്സ നടത്തിയിരുന്നത്. ഭാരിച്ച ചികിത്സാചിലവുകൾ താങ്ങാതെ വന്നതോടെ നാട്ടിലെ സുമനസുകൾ സഹായഹസ്തം നീട്ടിയിരുന്നു.
എന്നാൽ രണ്ടാമത്തെ കുഞ്ഞ് ജനിച്ച കുറച്ചുനാളുകൾക്ക് ശേഷം ഇതേ രോഗം സ്ഥിരീകരിച്ചതോടെ കുടുംബം പൂർണമായും തളർന്നു. നിത്യചിലവിന് പോലും ബുദ്ധിമുട്ടുന്ന കുടുംബം നിലവിൽ വലിയ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്.
കുട്ടികളുടെ പിതാവിന് സ്വകാര്യ കമ്പനിയിൽ ചെറിയ ജോലിയുണ്ട്. ഈ ജോലി വഴി നിത്യചിലവ് നടത്തിക്കൊണ്ടുപോകാനെ കുടുംബത്തിന് കഴിയൂ. ഇതോടെയാണ് ചെറുപ്രായത്തിൽ തന്നെ രോഗത്തിന്റെ പിടിയിലായ കുരുന്നുകളെ കളിചിരികളുടെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ കുടുംബം സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.
ചാരിറ്റി വിവരങ്ങൾക്ക്