പാ​ല​ക്കാ​ട്: ഫു​ട്ബോ​ൾ ക​ളി ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ പ​തി​നാ​ലു​കാ​ര​ൻ കു​ഴ​ഞ്ഞു വീ​ണ് മ​രി​ച്ചു. ചാ​ലി​ശേ​രി പ​ടി​ഞ്ഞാ​റെ പ​ട്ടി​ശേ​രി മു​ല്ല​ശേ​രി മാ​ടേ​ക്കാ​ട്ട് മ​ണി​ക​ണ്ഠ​ന്‍റെ മ​ക​ൻ അ​തു​ൽ കൃ​ഷ്ണ​യാ​ണ് മ​രി​ച്ച​ത്.

സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം ക​ളി ക​ഴി​ഞ്ഞ് വീ​ട്ടി​ൽ മ​ട​ങ്ങി​യെ​ത്തി​യ അ​തു​ൽ കൈ​കാ​ലു​ക​ൾ ക​ഴു​കു​ന്ന​തി​നി​ടെ ത​ള​ർ​ന്ന് വീ​ഴു​ക​യാ​യി​രു​ന്നു.

ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചു. കോ​ക്കൂ​ർ ടെ​ക്നി​ക്ക​ൽ സ്കൂ​ളി​ലെ ഒ​ൻ​പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു.