വേടൻ എവിടെ..? പോലീസ് ഫോൺ കസ്റ്റഡിയിലെടുത്തു
Saturday, August 2, 2025 12:46 PM IST
തൃശൂർ: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചുവെന്ന് യുവതി പോലീസിൽ പരാതി നൽകിയതിന് പിന്നാലെ വേടൻ ഒളിവിൽ.
വേടന്റെ ഫോൺ വീട്ടിൽ നിന്നും പോലീസ് കസ്റ്റഡിയിലെടുത്തു. പീഡനക്കുറ്റം ചുമത്തി തൃക്കാക്കര പൊലീസാണ് വേടനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.
അതേസമയം, കേസിൽ ഗൂഡാലോചനയുണ്ടെന്ന് ആരോപിച്ച് വേടൻ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. ഹർജി 18നു പരിഗണിക്കും.
വിവാഹ വാഗ്ദനം നൽകി 2021 ഓഗസ്റ്റ് ഒന്നിനും 2023 മാർച്ച് 31നും ഇടയിൽ സാമ്പത്തികമായും ശാരീരികമായും ചൂഷണം ചെയ്തെന്നു പരാതിക്കാരി മൊഴി നൽകിയിട്ടുണ്ട്.
മറ്റു യുവതികളുമായുള്ള അടുപ്പത്തിനു തടസമാണെന്നു പറഞ്ഞാണ് ഒഴിവാക്കിയതെന്നും മാനസികമായി തകർന്ന താൻ തൊഴിൽ ചെയ്യാനും സാധാരണ ജീവിതം നയിക്കാനും സാധിക്കാത്ത നിലയിലെത്തിയെന്നും മൊഴിയിൽ വ്യക്തമാക്കിയിരുന്നു.