ചാ​വ​ശേ​രി: ചാ​വ​ശേ​രി ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് മു​ന്നി​ൽ ലോ​റി​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം. ഇ​ന്നു പു​ല​ർ​ച്ചെ അ​ഞ്ചോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

ഇ​രി​ട്ടി ഭാ​ഗ​ത്തു​നി​ന്ന് കോ​ഴി ക​യ​റ്റി മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ലോ​റി​യും മ​ട്ട​ന്നൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ഇ​രി​ട്ടി​യി​ലേ​ക്കു​പോ​കു​ക​യാ​യി​രു​ന്ന പാ​ർ​സ​ൽ ലോ​റി​യു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. ലോ​റി​യി​ലു​ണ്ടാ​യി​രു​ന്ന ഒ​രാ​ൾ​ക്ക് നി​സാ​ര പ​രി​ക്കേ​റ്റു.

അ​പ​ക​ട​ത്തെ തു​ട​ർ​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​യി​ൽ നി​ന്ന് കോ​ഴി​ക​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി. ലോ​റി​ക​ളു​ടെ മു​ൻ ഭാ​ഗ​ങ്ങ​ൾ ത​ക​ർ​ന്നു. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ മ​ട്ട​ന്നൂ​ർ പോ​ലീ​സ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി​ക​ൾ റോ​ഡി​ൽ​നി​ന്ന് നീ​ക്കി.