തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഒ​രാ​ൾ​ക്ക് കൂ​ടി അ​മീ​ബി​ക്ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് പ​തി​നേ​ഴു​കാ​ര​നാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന് ആ​ക്കു​ളം ടൂ​റി​സ്റ്റ് വി​ല്ലേ​ജി​ലെ സ്വി​മ്മിം​ഗ് പൂ​ൾ ആ​രോ​ഗ്യ​വ​കു​പ്പ് പൂ​ട്ടി.

വെ​ള്ള​ത്തി​ന്‍റെ സാ​മ്പി​ളു​ക​ൾ ആ​രോ​ഗ്യ​വ​കു​പ്പ് ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വെ​ള്ളി​യാ​ഴ്ച​യാ​ണ് പ​തി​നേ​ഴു​കാ​ര​ന് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ഈ ​കു​ട്ടി സു​ഹൃ​ത്തു​ക്ക​ൾ​ക്കൊ​പ്പം സ്വി​മ്മിം​ഗ് പൂ​ളി​ലെ​ത്തി കു​ളി​ച്ചി​രു​ന്നു.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പൂ​ളി​ലെ വെ​ള്ളം പ​രി​ശോ​ധി​ക്കാ​നു​ള്ള ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നീ​ക്കം. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ജി​ല്ല​ക​ളി​ൽ അ​മീ​ബി​ക് മ​സ്തി​ഷ്ക ജ്വ​രം സ്ഥി​രീ​ക​രി​ച്ചു ക​ഴി​ഞ്ഞു.