എൻ.എം. വിജയന്റെ മരുമകളുടെ ആത്മഹത്യാശ്രമം; വിശദമായ അന്വേഷണം വേണമെന്ന് കെ.കെ. ശൈലജ
Saturday, September 13, 2025 9:07 PM IST
ന്യൂഡൽഹി: വയനാട് മുൻ ഡിസിസി ട്രഷറർ എൻ.എം. വിജയന്റെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ച സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന് സിപിഎം നേതാവ് കെ.കെ ശൈലജ എംഎൽഎ. കോൺഗ്രസിനെതിരെ വിമർശനം ഉള്ളതാണ് ആത്മഹത്യാ കുറിപ്പെന്നും അവർ പറഞ്ഞു
സ്വന്തം അണികളോട് പോലും വിശ്വാസ്യത ഇല്ലാത്ത പാർട്ടിയായി കോൺഗ്രസ് മാറിയെന്നും ശൈലജ കുറ്റപ്പെടുത്തി. ഒരു കുടുംബത്തിൽ കൂടുതൽ ആളുകൾ കോൺഗ്രസിന് എതിരെ ആരോപണം ഉന്നയിക്കുന്നു എന്നുള്ളത് വളരെ ഗൗരവകരമാണെന്നും ശൈലജ പറഞ്ഞു.
അതേസമയം, ആത്മഹത്യക്ക് ശ്രമിച്ച എൻഎം വിജയന്റെ മരുകള്‍ പത്മജ സുൽത്താൻ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഗുരുതര പരിക്കുകൾ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.