എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടു
Saturday, September 13, 2025 10:09 PM IST
കൊച്ചി: എറണാകുളം അമ്പലമുകളിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാര്‍ പൂര്‍ണമായും ഇന്ന് രാത്രി 7.15ഓടെയായിരുന്നു സംഭവം.
പുത്തൻകുരിശ് സ്വദേശി സഞ്ചരിച്ച കാർ ആണ് റോഡിൽ വെച്ച് കത്തിയത്. കാറിന് തീപിടിച്ചത് കണ്ട് ഇറങ്ങിയതിനാൽ കാര്‍ ഓടിച്ചിരുന്നയാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അമ്പലമുകള്‍ ബിപിസിഎല്ലിന്റെ ഗ്യാസ് പ്ലാന്റിന് സമീപത്തെ റോഡിലായിരുന്നു അപകടമുണ്ടായത്. വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ഫയർ ഫോഴ്സ് സ്ഥലത്തെത്തുയായിരുന്നു. തുടര്‍ന്ന് തീ അണച്ചെങ്കിലും കാർ പൂർണമായും കത്തി നശിച്ചു.