സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പ്: ഇന്ത്യയുടെ ആനന്ദ്കുമാർ വേൽകുമാറിന് സ്വർണം
Tuesday, September 16, 2025 9:18 AM IST
ബെയ്ജിംഗ്: സ്പീഡ് സ്കേറ്റിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ആനന്ദ്കുമാർ വേൽകുമാറിന് സ്വർണം. തിങ്കളാഴ്ച നടന്ന മത്സരത്തിൽ ആനന്ദ്കുമാർ സ്വർണം നേടിയത്.
പുരുഷന്മാരുടെ1000 മീറ്റർ സ്പ്രിന്റ് വിഭാഗത്തിലാണ് ഇന്ത്യൻ താരം സ്വർണം സ്വന്തമാക്കിയത്. ദിവസങ്ങൾക്ക് മുമ്പ് 500 മീറ്റർ സ്പ്രിന്റ് വിഭാഗത്തിൽ ആനന്ദ്കുമാർ വെങ്കലം കരസ്ഥമാക്കിയിരുന്നു.