തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം; റിമാൻഡ് പ്രതി ഗുരുതരാവസ്ഥയില്‍
Tuesday, September 16, 2025 10:01 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ജില്ലാ ജയിലിൽ തടവുകാരന് ക്രൂര മർദനം. റിമാൻഡ് പ്രതി ബിജുവിനാണ് മർദനമേറ്റത്. പ്രതി ഗുരുതര അവസ്ഥയിൽ മെഡിക്കൽ കൊളജിലെ ഐസിയുവിൽ ചകിത്സിയിലാണ്.
പേരൂർക്കട മാനസിരാഗ്യേകേന്ദ്രത്തിലെ മുൻ ജീവനക്കാരനാണ് ബിജു. സഹപ്രവർത്തകയെ ഉപദ്രവിച്ചതിനാണ് പേരൂർക്കട പോലീസ് ബിജുവിനെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
ജില്ലാ ജയിലിനുള്ളിൽ വച്ചാണ് ബിജുവിന് മർദനമേറ്റത്. ജയിൽ ഉദ്യോഗസ്ഥർ മർദിച്ചുവെന്നാണ് പരാതി.