വേടന്റെ കുടുംബത്തിന്റെ പരാതി: തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ അന്വേഷണം
Tuesday, September 16, 2025 3:57 PM IST
കൊച്ചി: റാപ്പര്‍ വേടനെതിരേ ഗൂഢാലോചന നടന്നെന്ന കുടുംബത്തിന്റെ പരാതിയില്‍ അന്വേഷണത്തിനൊരുങ്ങി പോലീസ്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലാണ് അന്വേഷണം.
വേടനെതിരെ തുടര്‍ച്ചയായി ലൈംഗികാതിക്രമ പരാതികള്‍ ഉണ്ടാകുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ച് സഹോദരൻ ഹരിദാസ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. ഈ പരാതി മുഖ്യമന്ത്രിയുടെ ഓഫീസ് കൊച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് കൈമാറുകയായിരുന്നു.