സമരം തടഞ്ഞാൽ പോലീസിന്റെ തലയടിച്ച് പൊട്ടിക്കും; ഭീഷണിയുമായി കെഎസ്യു നേതാവ്
Tuesday, September 16, 2025 8:24 PM IST
കോഴിക്കോട്: സമരങ്ങൾ തടഞ്ഞാൽ പോലീസിന്റെ തലയടിച്ച് പൊട്ടിക്കുമെന്ന് കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് വി.ടി.സൂരജ്. കോഴിക്കോട് ടൗൺ മുൻ എസിപി ബിജു രാജിന്റെയും കസബ മുൻ സിഐ കൈലാസ് നാഥിന്റെയും തലയടിച്ച് പൊട്ടിക്കുമെന്നാണ് ഭീഷണി.
ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തില്‍ പോലീസ് അതിക്രമങ്ങള്‍ക്ക് എതിരെ കോഴിക്കോട് സംഘടിപ്പിച്ച സമരത്തിലായിരുന്നു പ്രസംഗം. സമരത്തെ അഭിവാദ്യം ചെയ്ത് പ്രസംഗിക്കുകയായിരുന്നു സൂരജ്.
തൃശൂരിലെ മുള്ളൂര്‍ക്കരയില്‍ കെഎസ്യു പ്രവര്‍ത്തകരുടെ മുഖത്ത് കറുത്ത തുണിയിട്ട് കോടതിയില്‍ ഹാജരാക്കിയ സംഭവത്തിലും വി.ടി.സൂരജ് പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു.