അ​ബു​ദാ​ബി: ഏ​ഷ്യാ ക​പ്പി​ൽ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ടോ​സ് നേ‌​ടി​യ ബം​ഗ്ലാ​ദേ​ശ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ബം​ഗ്ലാ​ദേ​ശി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ന്ന് ജ​യി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ ബം​ഗ്ലാ​ദേ​ശി​ന് ര​ണ്ട് പോ​യി​ന്‍റ് മാ​ത്ര​മാ​ണു​ള്ള​ത്. ഹോ​ങ്കോം​ഗി​നെ തോ​ല്‍​പ്പി​ച്ച അ​വ​ര്‍ ശ്രീ​ല​ങ്ക​യോ​ട് പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. അ​ഫ്ഗാ​ന്‍ ഹോ​ങ്കോം​ഗി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് ഗ്രൗ​ണ്ടി​ലെ​ത്തു​ന്ന​ത്.

‌‌ടീം ​ബം​ഗ്ലാ​ദേ​ശ്: ത​ന്‍​സീ​ദ് ഹ​സ​ന്‍ ത​മീം, ലി​റ്റ​ണ്‍ ദാ​സ് (ക്യാ​പ്റ്റ​ന്‍, വി​ക്ക​റ്റ് കീ​പ്പ​ര്‍), സെ​യ്ഫ് ഹ​സ്സ​ന്‍, തൗ​ഹി​ദ് ഹൃ​ദോ​യ്, ജാ​ക്ക​ര്‍ അ​ലി, ന​സും അ​ഹ​മ്മ​ദ്, നൂ​റു​ല്‍ ഹ​സ​ന്‍, ഷ​മീം ഹൊ​സൈ​ന്‍, റി​ഷാ​ദ് ഹൊ​സൈ​ന്‍, മു​സ്ത​ഫി​സു​ര്‍ റ​ഹ്മാ​ന്‍, ത​സ്‌​കി​ന്‍ അ​ഹ​മ്മ​ദ്.

അ​ഫ്ഗാ​നി​സ്ഥാ​ന്‍: സെ​ദി​ഖു​ള്ള അ​ട​ല്‍, റ​ഹ്മാ​നു​ള്ള ഗു​ര്‍​ബാ​സ് (വി​ക്ക​റ്റ് കീ​പ്പ​ര്‍), ഇ​ബ്രാ​ഹിം സ​ദ്രാ​ന്‍, മു​ഹ​മ്മ​ദ് ന​ബി, ഗു​ല്‍​ബാ​ദി​ന്‍ നാ​യി​ബ്, അ​സ്മ​ത്തു​ള്ള ഒ​മ​ര്‍​സാ​യി, ക​രീം ജ​ന​ത്, റാ​ഷി​ദ് ഖാ​ന്‍ (ക്യാ​പ്റ്റ​ന്‍), നൂ​ര്‍ അ​ഹ​മ്മ​ദ്, ഗ​സ​ന്‍​ഫ​ര്‍, ഫ​സ​ല്‍​ഹ​ഖ​ര്‍ ഫാ​റൂ​ഖി.