യുക്രെയ്നിലെ റെയിൽവെ സ്റ്റേഷന് നേരെ റഷ്യൻ ഡ്രോണാക്രമണം; 30 പേർക്ക് പരിക്ക്
Saturday, October 4, 2025 5:43 PM IST
കീവ്: യുക്രെയ്നിലെ റെയിൽവെ സ്റ്റേഷന് നേരെ ഡ്രോണാക്രമണം നടത്തി റഷ്യ. ആക്രമണത്തിൽ 30 പേർക്ക് പരിക്കേറ്റു.
സുമി പ്രദേശത്തെ ഷോസ്ക സ്റ്റേഷനിലാണ് ഡ്രോണാക്രമണം നടന്നത്. റഷ്യൻ അതിർത്തിയിൽ നിന്ന് 50 കിലോമിറ്റർ മാത്രം അകലെയാണ് ഷോസ്ക സ്റ്റേഷൻ.
ആരോഗ്യപ്രവർത്തർകരും പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേയ്ക്ക് മാറ്റി.
ആക്രമണത്തെ യുക്രെയ്ൻ പ്രസിഡന്റ് വ്ലോഡിമർ സെലൻസ്കി അപലപിച്ചു.