സർവവും നശിപ്പിക്കുന്ന മലിനീകരണം
ജലമലിനീകരണം

ജീ​വ​ജാ​ല​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​ത്ത​വി​ധം പ​ല​ത​ര​ത്തി​ൽ ജ​ലം മ​ലി​ന​മാ​കു​ന്ന പ്ര​ക്രി​യ​യെ ജ​ല​മ​ലി​നീ​ക​ര​ണം എ​ന്ന് വി​ളി​ക്കാം. ജ​ലം മ​ലി​ന​മാ​കു​ന്ന​ത് പ്ര​ധാ​ന​മാ​യും ര​ണ്ട് മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ്.
പ്ര​കൃ​തി​ദു​ര​ന്ത​ങ്ങ​ളുടെ ഫ​ല​മാ​യി (ഉ​ദാ. ഉ​രു​ൾ​പൊ​ട്ട​ൽ, ഭൂ​ക​ന്പം, വെ​ള്ള​പ്പൊ​ക്കം)
മ​നു​ഷ്യ​നു​ൾ​പ്പെ​ടെ​യു​ള്ള ജീ​വ​ജാ​ല​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ല​മാ​യി.

അ​നി​യ​ന്ത്രി​ത​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന ജ​ന​പ്പെ​രു​പ്പ​വും മ​നു​ഷ്യ​ന്‍റെ വി​വേ​ച​ന​ര​ഹി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ധാ​ന​കാ​ര​ണ​ങ്ങ​ൾ. കൃ​ഷി, വ്യ​വ​സാ​യം, നി​ർ​മാ​ണം, സീ​വേ​ജ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​ങ്ങ​ളാ​ണ് കൂ​ടു​ത​ലാ​യും ജ​ല​സ്രോ​ത​സു​ക​ളെ വി​ഷ​ലി​പ്ത​മാ​ക്കു​ന്ന​ത്.


ജ​ല​മ​ലി​നീ​കാ​ര​ക​ങ്ങ​ൾ (water pollutants)

സ​സ്യ​ങ്ങ​ളു​ടെ​യും ജ​ന്തു​ക്ക​ളു​ടെ​യും ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ചീ​യു​ന്ന​തു​മു​ഖേ​ന​യു​ണ്ടാ​കു​ന്ന ജൈ​വ​പ​ദാ​ർ​ഥ​ങ്ങ​ൾ.

വീ​ടു​ക​ൾ, ഹോ​ട്ട​ലു​ക​ൾ, അ​റ​വു​ശാ​ല​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള പ​ല​ത​രം അ​വ​ശി​ഷ്ട​ങ്ങ​ൾ.

സീ​വേ​ജ് മാ​ലി​ന്യ​ങ്ങ​ൾ അ​വ​യെ വി​ഘ​ടി​പ്പി​ക്കു​ന്ന ബാ​ക്ടീ​രി​യ​ക​ൾ.

വ്യ​വ​സാ​യ​ശാ​ല​കളി​ൽനി​ന്നു​ള്ള എ​ണ്ണ, ഗ്രീ​സ്.

പേ​പ്പ​ർ​മി​ല്ലു​ക​ളി​ലും, തു​ക​ൽ സം​സ്ക​ര​ണ​ശാ​ല​ക​ളി​ലും, തു​ണി​മി​ല്ലു​ക​ളി​ലും നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ.

ഡി​റ്റ​ർ​ജ​ന്‍റു​ക​ൾ.

ഉ​പ്പു​വെ​ള്ള​ത്തി​ന്‍റെ സാ​മീ​പ്യം മൂ​ലം ക​പ്പ​ലി​ന് കേ​ട് സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പെ​യി​ന്‍റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ട്രൈ​ബ്യൂ​ട്ടി​ൽ ടിൻ (TBT).

പെ​ട്രോ​ളി​യം ഖ​ന​ന​ത്തി​നി​ടെ സ​മു​ദ്ര​ത്തി​ൽ ക​ല​രു​ന്ന എ​ണ്ണ.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ങ്ങ​ൾ, ക​ള​നാ​ശി​നി​ക​ൾ, കീ​ട​നാ​ശി​നി​ക​ൾ.

ഘ​ന​ലോ​ഹ​ങ്ങ​ളാ​യ ലെ​ഡ്, കാ​ഡ്മി​യം, മെ​ർ​ക്കു​റി, ആ​ർ​സെ​നി​ക് ക്രോ​മി​യം, കോ​പ്പ​ർ, സെ​ലി​നി​യം, സി​ങ്ക് തു​ട​ങ്ങി​യ​വ ജ​ല സ്രോ​ത​സു​ക​ളി​ലെ​ത്തു​ന്ന​ത്.

ക​ൽ​ക്ക​രി, ചെ​ന്പ്, നി​ക്ക​ൽ ഖ​നി​ക​ളി​ൽ​നി​ന്നും സ​ൾ​ഫ്യൂ​രി​ക് അ​മ്ലം ക​ല​ർ​ന്ന ജ​ലം തൊ​ട്ട​ടു​ത്ത ജ​ല​സ്രോ​ത​സു​ക​ളി​ലെ​ത്തു​ന്ന​ത്.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ പ്ര​യോ​ഗി​ക്കു​ന്ന രാ​സ​വ​ള​ങ്ങ​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫോ​സ്ഫേ​റ്റ്, നൈ​ട്രേ​റ്റ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ മ​ഴ വെ​ള്ള​ത്തി​ലൂ​ടെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ​ത്തി​ച്ചേ​രു​ന്ന​ത്.

പ​വ​ർ പ്ലാ​ന്‍റു​ക​ളി​ൽ​നി​ന്നും ചി​ല വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ​നി​ന്നും പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ.

ന്യൂ​ക്ലി​യ​ർ പ​വ​ർ പ്ലാ​ന്‍റു​ക​ളി​ൽ​നി​ന്നു​ള്ള ഇ​ന്ധ​ന​ങ്ങ​ളെ പു​നഃ​ചം​ക്ര​മ​ണം ന​ട​ത്തു​ന്ന വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ​നി​ന്നും റേ​ഡി​യോ ആ​ക്ടീ​വ​ത​യു​ള്ള വ​സ്തു​ക്ക​ൾ ജ​ലത്തി​ൽ ക​ല​രു​ന്ന​ത്.

അ​ഗ്നി​പ​ർ​വ​ത സ്ഫോ​ട​ന​ത്തി​ന്‍റെ ഫ​ല​മാ​യു​ണ്ടാ​കു​ന്ന ക​രി​യും ചാ​ര​വും.

ചെ​ളി, മ​ണ്ണ്, എ​ക്ക​ൽ തു​ട​ങ്ങി​യ ഖ​ര​വ​സ്തു​ക്ക​ൾ അ​ടി​ഞ്ഞു​കൂ​ടു​ന്ന​ത്.

ജൈ​വ​അ​ധി​നി​വേ​ശം അ​ഥ​വാ വി​ദേ​ശ​സ്പീ​ഷി​സു​ക​ളാ​യ സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ കുടി​യേ​റ്റം. ഉ​ദാ. കു​ള​വാ​ഴ, ആ​ഫ്രി​ക്ക​ൻ പാ​യ​ൽ.

തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ലെ വി​സ​ർ​ജ​നം.

മ​ലി​ന​ജ​ല​നി​ർ​മാ​ർ​ജ​നം ശ​രി​യാ​യ വി​ധ​ത്തി​ൽ ന​ട​പ്പാ​ക്കാ​ത്ത​ത്.

ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ ദൂ​ഷ്യ​ഫ​ല​ങ്ങ​ൾ

ജ​ല​മ​ലി​നീ​ക​ര​ണം പ​ല​ത​രം രോ​ഗാ​ണു​ക്ക​ളു​ടെ വ​ർ​ധ​ന​യ്ക്കു കാ​ര​ണ​മാ​കു​ന്നു. ഇ​ത് മ​ഞ്ഞ​പ്പി​ത്തം, ടൈ​ഫോ​യ്ഡ്, കോ​ള​റ എ​ന്നി​വ പ​ട​ർ​ന്നു​പി​ടി​ക്കു​ന്ന​തി​ന് കാ​ര​ണ​മാ​കു​ന്നു.

ഭ​ക്ഷ​ണ പ​ദാ​ർ​ഥ​ങ്ങ​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ളും സീ​വേ​ജ് മാ​ലി​ന്യ​ങ്ങ​ളും ജ​ലാ​ശ​യ​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്പോ​ൾ ബാ​ക്ടീ​രി​യ​ക​ളു​ടെ സ​ഹാ​യ​ത്താ​ൽ വി​ഘ​ടി​പ്പി​ക്ക​പ്പെ​ടു​ന്നു. ഇ​തി​നാ​യി ജ​ല​ത്തി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഓ​ക്സി​ജ​നെ പൂ​ർ​ണ​മാ​യും ബാ​ക്ടീ​രി​യ​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ന്ന​തി​നാ​ൽ ജ​ല​ജീ​വി​ക​ൾ​ക്ക് ശ്വ​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ ല​ഭി​ക്കാ​തെ വ​രു​ന്പോ​ൾ അ​വ​യു​ടെ നാ​ശ​ത്തി​ന് കാ​ര​ണ​മാ​കും.

ഗ്രീ​സ്, എ​ണ്ണ, പേ​പ്പ​ർ മി​ല്ലു​ക​ളി​ലും, തു​ക​ൽ​സം​സ്ക​ര​ണ​ശാ​ല​ക​ളി​ലും തു​ണി​മി​ല്ലു​ക​ളി​ലും നി​ന്നു​ള്ള അ​വ​ശി​ഷ്ട​ങ്ങ​ൾ, ഡി​റ്റ​ർ​ജ​ന്‍റു​ക​ൾ എ​ന്നി​വ ജ​ലാ​ശ​യ​ത്തി​ൽ ക​ല​രു​ന്പോ​ൾ പ്ര​കാ​ശ​ര​ശ്മി​ക​ൾ​ക്ക് ജ​ലാ​ന്ത​ർ​ഭാ​ഗ​ത്ത് എ​ത്താ​ൻ ക​ഴി​യാ​തെ വ​രു​ക​യും ഇ​ത് അ​വി​ടെ​യു​ള്ള സ​സ്യ​ജീ​വ​ജാ​ല​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ക​യും ചെ​യ്യു​ന്നു.

ക​പ്പ​ലി​ന് കേ​ട് സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പെ​യി​ന്‍റി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ട്രൈ​ബ്യൂ​ട്ടി​ലി​ൻ (TBT) സ​മു​ദ്ര​ജീ​വി​ക​ളു​ടെ നി​ല​നി​ൽ​പ്പി​ന് ഭീ​ഷ​ണി​യാ​കു​ന്നു.

പെ​ട്രോ​ളി​യം ഖ​ന​ന​ത്തി​നി​ടെ സ​മു​ദ്ര​ത്തി​ൽ ക​ല​രു​ന്ന എ​ണ്ണ പാ​ട​പോ​ലെ ജ​ലോ​പ​രി​ത​ല​ത്തി​ൽ പ​ട​രു​ന്ന​ത് സ​മു​ദ്ര ഇ​ക്കോ​വ്യൂ​ഹ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കു​ന്നു.

കൃ​ഷി​യി​ട​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന രാ​സ​വ​ളങ്ങ​ൾ, ക​ള​നാ​ശി​നി​ക​ൾ, കീ​ട​നാ​ശി​നി​ക​ൾ എന്നിവ ജ​ല​ത്തി​ൽ ക​ല​രു​ന്ന​ത് ജ​ല​ജീ​വി​ക​ൾ​ക്കും സ​സ്യ​ങ്ങ​ൾ​ക്കും ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്നു.

രാ​സ​വ​ള​ങ്ങ​ളി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫോ​സ്ഫേ​റ്റ്, നൈ​ട്രേ​റ്റ് തു​ട​ങ്ങി​യ പോ​ഷ​ക​ങ്ങ​ൾ ജ​ലാ​ശ​യ​ങ്ങ​ളി​ൽ എ​ത്തി​ച്ചേ​രു​ന്ന​ത് ആ​ൽ​ഗ​ക​ൾ പോ​ലു​ള്ള ജ​ല​സ​സ്യ​ങ്ങ​ളു​ടെ​വ​ള​ർ​ച്ച​യ്ക്ക് കാ​ര​ണ​മാ​കു​ന്നു. ഇ​ത് ജ​ലാ​ശ​യ​ത്തി​ന്‍റെ അ​ടി​ത്ത​ട്ടി​ൽ വ​ള​രു​ന്ന സ​സ്യ​ജ​ന്തു​ജാ​ല​ങ്ങ​ളു​ടെ വ​ള​ർ​ച്ച​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു.

പ​വ​ർ പ്ലാ​ന്‍റു​ക​ളി​ൽ​നി​ന്നും വ്യ​വ​സാ​യ​ശാ​ല​ക​ളി​ൽ​നി​ന്നും പു​റ​ന്ത​ള്ളു​ന്ന മാ​ലി​ന്യ​ങ്ങ​ൾ ജ​ല​ത്തി​ന്‍റെ താ​പ​നി​ല വ​ർ​ധി​പ്പി​ക്കു​ന്നു. ഇ​ത് ജ​ല​ത്തി​ന്‍റെ ഓ​ക്സി​ജ​ൻ ലേ​യ​ത്വ​ത്തെ കു​റ​യ്ക്കും. അ​ത് മ​ത്സ്യ​ങ്ങ​ള​ട​ക്ക​മു​ള്ള ജ​ല​ജീ​വി​ക​ളു​ടെ നി​ല​നി​ല്പി​നെ പ്ര​തി​സ​ന്ധി​യി​ലാ​ക്കും.

ന്യൂ​ക്ലി​യ​ർ പ​വ​ർ പ്ലാ​ന്‍റു​ക​ളി​ൽ​നി​ന്നു​ള്ള റേ​ഡി​യോ ആ​ക്ടീ​വ​ത​യു​ള്ള വ​സ്തു​ക്ക​ൾ ജ​ല​ത്തി​ൽ ക​ല​രു​ന്പോ​ൾ ഭ​ക്ഷ്യ​ശ്യം​ഖ​ല​യി​ലൂ​ടെ മ​നു​ഷ്യ​രി​ലെ​ത്തു​ക​യും കാ​ൻ​സ​ർ പോ​ലു​ള്ള മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്കും ജ​നി​ത​ക​രോ​ഗ​ങ്ങ​ൾ​ക്കും കാ​ര​ണ​മാ​കു​ന്നു.

ജൈ​വ​അ​ധി​നി​വേ​ശം (കു​ള​വാ​ഴ, ആ​ഫ്രി​ക്ക​ൻ പാ​യ​ൽ) ജ​ല​സ്രോ​ത​സു​ക​ളെ ന​ശി​പ്പി​ക്കു​ന്നു.

ഗൗ​ര​വ​മാ​യ തോ​തി​ൽ ജ​ല​മ​ലി​നീ​ക​ര​ണം നേ​രി​ടു​ന്ന രാ​ജ്യ​മാ​ണ് ഇ​ന്ത്യ. ഇ​ന്ത്യ​യി​ൽ കാ​ണ​പ്പെ​ടു​ന്ന രോ​ഗ​ങ്ങ​ളി​ൽ മൂ​ന്നി​ൽ ര​ണ്ടു ഭാ​ഗ​വും ജ​ല​ജ​ന്യ​മാ​ണ്. ടൈ​ഫോ​യ്ഡ്, കോ​ള​റ, ആ​മാ​ശ​യ​വീ​ക്കം, ഹെ​പ​റ്റൈ​റ്റി​സ് എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ​ക​ർ​ച്ച വ്യാ​ധി​ക​ളാ​ണ് ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്ന​ത്. അ​നു​ദി​നം വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ജ​ന​സം​ഖ്യ​യും വ്യാ​വ​സാ​യി​കോ​ത്പാ​ദ​ന​വും ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​ന്‍റെ തോ​ത് വ​ർ​ധി​പ്പി​ക്കു​ന്നു. രാ​സ​വ​സ്തു​ക്ക​ളു​ടെ നി​ർ​മാ​ണ​ത്തി​ൽ ലോ​ക​രാ​ഷ്‌​ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഇ​ന്ത്യ​യ്ക്ക് ര​ണ്ടാം സ്ഥാ​ന​മാ​ണ്. ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന ന​ദി​ക​ളാ​യ ഗം​ഗ, യ​മു​ന, കൃ​ഷ്ണ, ഗോ​ദാ​വ​രി, കാ​വേ​രി, മ​ഹാ​ന​ദി എ​ന്നി​വ​യെ​ല്ലാം ത​ന്നെ വ​ർ​ധി​ച്ച തോ​തി​ൽ മ​ലി​നീ​ക​ര​ണ ഭീ​ഷ​ണി നേ​രി​ടു​ന്നു.

ഗം​ഗ, യ​മു​ന തു​ട​ങ്ങി​യ ന​ദി​ക​ളി​ലെ ജ​ലം കു​ളി​ക്കാ​ൻ പോ​ലും ഉ​പ​യു​ക്ത​മാ​കി​ല്ല എ​ന്നാ​ണ് കേ​ന്ദ്ര​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​സ​മി​തി (central pollution control board - CPCB) യു​ടെ ക​ണ്ടെ​ത്ത​ൽ. 2525 കി​ലോ​മീ​റ്റ​ർ നീ​ള​മു​ള്ള ഗം​ഗ​യു​ടെ 600 കി​ലോ​മീ​റ്റ​ർ ഭാ​ഗം മാ​ര​ക​മാ​യി മ​ലി​ന​മാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ​ണ് ഗം​ഗാ​ന​ദി​യെ ശു​ദ്ധീ​ക​രി​ക്കാ​ൻ ഗം​ഗാ​ന​ദി ശു​ദ്ധീ​ക​ര​ണ പ​ദ്ധ​തി​ക്ക് (Ganga River Action Plan) സ​ർ​ക്കാ​ർ രൂ​പം ന​ല്കു​ക​യും പ​ദ്ധ​തി​ക്കാ​യി 900 കോ​ടി രൂ​പ വ​ക​യി​രു​ത്തു​ക​യും ചെ​യ്തു.

കേ​ന്ദ്ര​മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ​ബോ​ർ​ഡാ​ണ് ഇ​ന്ത്യ​യി​ൽ ജ​ല​ത്തി​ന്‍റെ ഗു​ണ​മേ​ന്മ നി​രീ​ക്ഷി​ക്കാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട സ്ഥാ​പ​നം. 1982 ലെ ​ക​ണ​ക്ക​നു​സ​രി​ച്ച് ഇ​ന്ത്യ​യി​ലെ ഉ​പ​രി​ത​ല​ജ​ല​ത്തി​ന്‍റെ 70 ശ​ത​മാ​നം മ​ലി​ന​മാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും മ​ലി​ന​മാ​യ ന​ദി ദാ​മോ​ദ​ർ ന​ദി​യാ​ണ്. ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ചെ​റി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ ഒ​ന്നാ​യ കേ​ര​ള​ത്തി​ൽ പെ​രി​യാ​ർ ന​ദി​യു​ടെ ക​ര​ക​ളി​ലാ​ണ് കേ​ര​ള​ത്തി​ന്‍റെ വ​ൻ​കി​ട വ്യ​വ​സാ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ലും സ്ഥി​തി​ചെ​യ്യു​ന്ന​ത്. വ്യ​വ​സാ​യ​ങ്ങ​ളി​ലെ ഒ​ട്ട​ന​വ​ധി മാ​ലി​ന്യ​ങ്ങ​ൾ ഈ ​പു​ഴ സ്വീ​ക​രി​ക്കു​ന്നു. മാ​വൂ​ർ ഗ്വാ​ളി​യോ​ർ റ​യോ​ണ്‍സി​ൽ നി​ന്നു​ള്ള മ​ലി​നീ​ക​ര​ണം മൂ​ലം ചാ​ലി​യാ​ർ മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട​ത് വ​ൻ പ്ര​ക്ഷോ​ഭ​ങ്ങ​ൾ​ക്ക് വ​ഴി തെ​ളി​ച്ചി​രു​ന്നു.

ഇ​ന്ത്യ​യി​ലെ 16 സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 22 സ്ഥ​ല​ങ്ങ​ളി​ൽ ഭൗ​മ ജ​ല​മ​ലി​നീ​ക​ര​ണ പ്ര​ശ്ന​മു​ണ്ടെ​ന്ന് വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ബാ​ക്ടീ​രി​യ മൂ​ല​മു​ള്ള മ​ലി​നീ​ക​ര​ണം കാ​ണ​പ്പെ​ടു​ന്ന സ്ഥ​ല​ങ്ങ​ളാ​ണ് ഹൗ​റ, ദു​ർ​ഗാ​പു​ർ, സീ​ൻ​ഗ്രൗ​ലി, കൊ​ച്ചി, ന​ജാ​ഫ്ഗ​ഢ് ബേ​സി​ൻ, വി​ശാ​ഖ​പ​ട്ട​ണം എന്നിവ. പ​ല വ്യ​വ​സാ​യി​ക പ്ര​ദേ​ശ​ങ്ങ​ളി​ലും ത​ദ്ദേ​ശീ​യ​ർ ജ​ല​മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ചി​ല കേ​സു​ക​ളി​ൽ കോ​ട​തി ഇ​ട​പെ​ടു​ക​യും മ​ലി​നീ​ക​ര​ണം ന​ട​ത്തു​ന്ന വ്യ​വ​സാ​യ​ശാ​ല​ക​ൾ അ​ട​ച്ചു​പൂ​ട്ടാ​ൻ ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

മ​ണ്ണ് മ​ലി​നീ​ക​ര​ണം

മ​നു​ഷ്യ​ജ​ന്യ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ, ജൈ​വ​വി​ഘ​ട​ന​ത്തി​ന് വി​ധേ​യ​മാ​വാ​ത്ത വ​സ്തു​ക്ക​ൾ എ​ന്നി​വ ക​ല​രു​ന്ന​തി​ലൂ​ടെ മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക​മാ​യ ജൈ​വ​ഘ​ട​ന ത​ക​രാ​റി​ലാ​കു​ന്ന പ്ര​ക്രി​യ​യാ​ണ് മ​ണ്ണ് മ​ലി​നീ​ക​ര​ണം.

മ​ണ്ണ് മ​ലി​നീ​ക​ര​ണ​ത്തി​ന് കാ​ര​ണ​മാ​വു​ന്ന ഘ​ട​ക​ങ്ങ​ൾ

കീ​ട​നാ​ശി​നി​ക​ളു​ടെ​യും ക​ള​നാ​ശി​നി​ക​ളു​ടെ​യും പ്ര​യോ​ഗം.

എ​ണ്ണ മ​ലി​നീ​ക​ര​ണം (Oil Spill).

ക​ൽ​ക്ക​രി​പ്പൊടി​യു​ടെ​യും മ​റ്റു വ്യ​ാവ​സാ​യി​ക മാ​ലി​ന്യ​ങ്ങ​ളു​ടെ​യും നി​ക്ഷേ​പം.

ഭൂ​മി​ക്ക​ടി​യി​ൽ സ്ഥാ​പി​ത​മാ​യി​രി​ക്കു​ന്ന സം​ഭ​ര​ണ ടാ​ങ്കു​ക​ളി​ൽ​നി​ന്നു​മു​ള്ള എ​ണ്ണ​ച്ചോ​ർ​ച്ച.

പോ​ളി​ന്യൂ​ക്ലി​യ​ർ ആ​രോ​മാ​റ്റി​ക് ഹൈ​ഡ്രോ കാ​ർ​ബ​ണു​ക​ൾ (poly nuclear aromatic hydrocarbons), പെ​ട്രോ​ളി​യം, ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ൾ, ക​റു​ത്തീ​യം (lead), നാ​ഫ്ത​ലി​ൻ (Naphthalene), ബെ​ൻ​സോ​പൈ​റീ​ൻ (Benzo Pyrene).

ഓ​ർ​ഗാ​നി​ക് ലാ​യ​ക​ങ്ങ​ൾ (Organic solvents).

കീ​ട​നാ​ശി​നി​ക​ൾ: ഡി​ഡി​റ്റി, എ​ച്ച്സി, ക്ലോ​റി​നേ​റ്റ​ഡ് ഹൈ​ഡ്രോ​കാ​ർ​ബ​ണു​ക​ൾ, ഓ​ർ​ഗാ​നോ ഫോ​സ്ഫേ​റ്റു​ക​ൾ, അ​ൾ​ഡ്രി​ൻ, മാ​ല​ത്തി​യോ​ൻ, ഡൈ ​എ​ൽ​ഡ്രി​ൻ, ഫ്യൂ​രി​ഡാ​ൻ, ഗ​മാ​ക്സി​ൻ

ഘ​ന​ലോ​ഹ​ങ്ങ​ൾ: ആ​ർ​സെ​നി​ക് (Arsenic), കാ​ഡ്മി​യം (cadmium), ക്രോ​മി​യം (Chromium), ക​റു​ത്തീ​യം (lead), ര​സം (Mercury), സി​ങ്ക് (Zinc).

കൃ​ത്രി​മ വ​ള​ങ്ങ​ൾ: അ​മോ​ണി​യം നൈ​ട്രേ​റ്റ്, ഫോ​സ്ഫ​റ​സ് പെ​ന്‍റോ​ക്സൈ​ഡ്, റോ​ക്ക് ഫോ​സ്ഫേ​റ്റ്.

മ​ണ്ണു​മ​ലി​നീ​ക​ര​ണം മൂ​ലമു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ

ക്രോ​മി​യം, ക​റു​ത്തീ​യം തു​ട​ങ്ങി​യ ലോ​ഹ​ങ്ങ​ൾ, പെ​ട്രോ​ളി​യം, വി​വി​ധ​ത​രം ഓ​ർ​ഗാ​നി​ക് ലാ​യ​ക​ങ്ങ​ൾ (organic solvents), കീ​ട​നാ​ശി​നി​ക​ൾ, ക​ള​നാ​ശി​നി​ക​ൾ എ​ന്നി​വ മി​ക്ക​വാ​റും അ​ർ​ബു​ദ​ജ​ന്യ​ങ്ങ​ളാ​ണ്. ഗ​ർ​ഭ​സ്ഥ​ശി​ശു​ക്ക​ളി​ൽ വൈ​ക​ല്യ​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ ത​ല​മു​റ​ക​ളോ​ളം നീ​ളു​ന്ന ദു​ര​ന്ത​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​ൻ ഇ​വ​യ്ക്കു ക​ഴി​യും.

ബെ​ൻ​സീ​നു​മാ​യി ദീ​ർ​ഘ​നാ​ൾ സ​ന്പ​ർ​​ക്ക​ത്തി​ലേ​ർ​പ്പെ​ടു​ന്ന​ത് ര​ക്താ​ർ​ബു​ദ​ത്തി​ന്‍റെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കും.
ര​സം (Mercury), സൈ​ക്ലോ​ഡൈ​യീ​നു​ക​ൾ (Cyclodienes) എ​ന്നി​വ ഗു​രു​ത​ര​മാ​യ വൃ​ക്ക​നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു.

പോ​ളി​ക്ലോ​റി​നേ​റ്റ​ഡ് ബൈ​ഫി​നൈ​ൽ​സും (Polychlorinated biphenyls - PCBC), സൈ​ക്ലോ​ഡ​യി​നു​ക​ളും ക​ര​ൾ​രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

ഓ​ർ​ഗാ​നോ ഫോ​സ്ഫേ​റ്റു​ക​ളും, കാ​ർ​ബണേ​റ്റു​ക​ളും നാ​ഡീ​വ്യ​വ​സ്ഥ​യെ​യും പേ​ശി​ക​ളെ​യും ബാ​ധി​ക്കു​ന്നു.
ക്ലോ​റി​ൻ അ​ട​ങ്ങി​യ ലാ​യ​ക​ങ്ങ​ൾ വ്യ​ക്ക​ക​ളെ​യും കേ​ന്ദ്ര​നാ​ഡീ​വ്യ​വ​സ്ഥ​യെ​യും ത​ക​രാ​റി​ലാ​ക്കും.

പ​രി​ഹാ​ര മാ​ർ​ഗ​ങ്ങ​ൾ

മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട മ​ണ്ണ് നീ​ക്കം ചെ​യ്യ​ൽ (Excavation of soil). മ​നു​ഷ്യ​രു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​ത്തി​ൽ വ​രാ​ത്ത​തോ ജ​ന​ബാ​ഹു​ല്യ​മി​ല്ലാ​ത്ത​തോ ആ​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട മ​ണ്ണ് നീ​ക്കം ചെ​യ്യു​ക.
വാ​യു​സ​ഞ്ചാ​രം സൃ​ഷ്ടി​ക്ക​ൽ (Aeration of soil). മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട മ​ണ്ണി​ന്‍റെ സ്വാ​ഭാ​വി​ക ഘ​ട​ന​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കു​ന്ന​തിനാ​യി വാ​യു സ​ഞ്ചാ​രം സൃ​ഷ്ടി​ക്കു​ന്ന​തി​നാ​യു​ള്ള മാ​ർ​ഗ​ങ്ങ​ൾ കൃ​ത്രി​മ​മാ​യി സ്വീ​ക​രി​ക്കു​ക.

മ​ണ്ണി​നെ ചൂ​ടു പി​ടി​പ്പി​ക്ക​ൽ (Thermal remediation). മ​ണ്ണി​ലെ ബാ​ഷ്പീ​ക​ര​ണ(Volatile) ശീ​ല​മു​ള്ള മാ​ലി​ന്യ​ങ്ങ​ളെ നീ​ക്കം ചെ​യ്യു​ന്ന​തി​നാ​യി താ​പം ക​ട​ത്തി​വി​ടു​ന്ന പ്ര​ക്രി​യ.

ബ​യോ​റെ​മ​ഡി​യേ​ഷ​ൻ (Bio remediation). മ​ണ്ണ് മ​ലി​നീ​ക​ര​ണം മൂ​ലം ന​ശി​പ്പി​ക്ക​പ്പെ​ട്ട മ​ണ്ണി​ലെ സൂ​ക്ഷ്മ​ജീ​വി​ക​ളെ (soil Biota) തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നു​ള്ള പ്ര​വ​ർ​ത്ത​നം.

ജ​ല​ശു​ദ്ധീ​ക​ര​ണം. മ​ണ്ണി​ൽ​നി​ന്നും ബാ​ഷ്പ​രൂ​പ​ത്തി​ലെ ജ​ല​മോ ഭൂ​ഗ​ർ​ഭ ജ​ല​മോ വ​ലി​ച്ചെ​ടു​ക്കു​ക​യും അ​തി​ൽ നി​ന്നും മാ​ലി​ന്യ​ങ്ങ​ളെ നീ​ക്കം ചെ​യ്യു​ക​യും ചെ​യ്യു​ന്നു.

ഫൈ​റ്റോ​റെ​മ​ഡീ​യേ​ഷ​ൻ (phytoremediation). മ​ണ്ണി​ൽ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഘ​ന​ലോ​ഹ​മൂ​ല​കങ്ങ​ളെ നീ​ക്കം ചെ​യ്യാ​ൻ ചി​ല പ്ര​ത്യേ​ക​ത​രം ചെ​ടി​ക​ളെ വ​ള​ർ​ത്തു​ന്ന​തി​ലൂ​ടെ സാ​ധ്യ​മാ​വും. ഉ​ദാ: വി​ല്ലോ (Willow) മ​രം
അ​ട​ച്ചു​സൂ​ക്ഷി​ക്ക​ൽ (containment). മ​ലി​നീ​ക​രി​ക്ക​പ്പെ​ട്ട മ​ണ്ണി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ളെ അ​ട​ച്ചു​സം​ര​ക്ഷി​ക്കു​ക.

ഇ-​വേ​സ്റ്റ്

പ​ഴ​ക്കം ചെ​ന്ന​തും കേ​ടാ​യ​തും ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തു​മാ​യ ഇ​ല​ക്‌​ട്രോ​ണി​ക് വ​സ്തു​ക്ക​ളെ ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ ഗ​ണ​ത്തി​ൽ​പ്പെ​ടു​ത്തും. ഇ​വ കു​ന്നു​കൂ​ടി ഉ​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളെ സൂ​ചി​പ്പി​ക്കാ​ൻ ഇ-​വേ​സ്റ്റ് എ​ന്ന വാ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു.

ഇ-​വേ​സ്റ്റ്
കം​പ്യൂ​ട്ട​റു​ക​ൾ
മൊ​ബൈ​ൽ​ഫോ​ണു​ക​ൾ
ടെ​ലി​വി​ഷ​നു​ക​ൾ
സി.​ഡി.​ക​ൾ
ഫ്ലോ​പ്പി ഡി​സ്ക്കു​ക​ൾ

ഇ​ല​ക്‌​ട്രോ​ണി​ക് വേ​സ്റ്റു​ക​ളി​ൽ​നി​ന്ന് ചു​റ്റു​പാ​ടു​മു​ള്ള മ​ണ്ണി​ലും ജ​ല​ത്തി​ലു​മെ​ല്ലാം ക​ല​രു​ന്ന ഘ​ന​ലോ​ഹ​ങ്ങ​ൾ ഈ​യം, ര​സം (മെ​ർ​ക്കു​റി), കാ​ഡ്മി​യം തു​ട​ങ്ങി​യ​വ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്നു.

ആ​ഗോ​ള​ത​ല​ത്തി​ൽ പ്ര​തി​വ​ർ​ഷം 20 മു​ത​ൽ 50 വ​രെ ദ​ശ​ല​ക്ഷം ട​ണ്‍ മാ​ര​ക​ങ്ങ​ളാ​യ ഇ-​മാ​ലി​ന്യ​ങ്ങ​ളാ​ണ് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ന്ത്യ​യി​ൽ പ്ര​തി​വ​ർ​ഷം ഒ​ന്ന​ര ല​ക്ഷം ട​ണ്‍ ഇ-​മാ​ലി​ന്യ​ങ്ങ​ൾ സൃ​ഷ്ടി​ക്ക​പ്പെ​ടു​ന്ന​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഏ​താ​നും വ​ർ​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ ഇ​ത് എ​ട്ട് ല​ക്ഷം ട​ണ്ണാ​യി വ​ർ​ധി​ക്കു​മെ​ന്നും പ​ഠ​ന​ങ്ങ​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഇ​ല​ക്‌​ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പു​നഃ​ചം​ക്ര​മ​ണം (recycling) വ​ഴി ആ​സിഡു​ക​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മാ​ലി​ന്യ​ങ്ങ​ൾ പു​റ​ന്ത​ള്ള​പ്പെ​ടു​ന്നു. കൂ​ടാ​തെ ഇ​ത്ത​രം ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ക്കു​ന്ന​തു​മൂ​ലം ഡ​യോ​ക്സി​ൻ, ഫു​റാ​ൻ തു​ട​ങ്ങി​യ മാ​ര​ക വി​ഷ​വ​സ്തു​ക്ക​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്യു​ന്നു. ഇ​ത് രൂ​ക്ഷ​മാ​യ പാ​രി​സ്ഥി​തി​ക - ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്നു.

ഇ-​വേ​സ്റ്റ് ത​ട​യു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് 1987-ൽ ​ഐ​ക്യ​രാ​ഷ്‌​ട്ര​സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന ബാ​സ​ൽ ക​ണ്‍വ​ൻ​ഷ​ൻ മു​ന്നോ​ട്ടുവ​ച്ച നി​ർ​ദ്ദേ​ശ​ങ്ങ​ൾ 1992 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലു​ണ്ട്.

ഈ​യം, ക്രോ​മി​യം, കാ​ഡ്മി​യം, ര​സം, ബേ​രി​യം, ബെ​റീ​ലി​യം തു​ട​ങ്ങി​യ മാ​ര​ക പദാ​ർ​ഥ​ങ്ങ​ൾ അ​ട​ങ്ങി​യ ഇ-​മാ​ലി​ന്യ​ങ്ങ​ളു​ടെ ഇ​റ​ക്കു​മ​തി ശ​ക്ത​മാ​യി നി​യ​ന്ത്രി​ക്കു​ക.

ഇ​ല​ക്‌​ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ളു​ടെ പു​നഃ​ചം​ക്ര​മ​ണ​ത്തി​നും പു​ന​​രു​പ​യോ​ഗ​ത്തി​നു​മു​ള്ള ശാ​സ്ത്രീ​യ മാ​ർ​ഗ​ങ്ങ​ൾ അ​വ​ലം​ബി​ക്കു​ക.
ഇ-​മാ​ലി​ന്യ പു​നഃ​ചം​ക്ര​മ​ണം ഉ​ത്പാ​ദ​ക​രു​ടെ (ആ​ഗോ​ള ഇ​ല​ക്‌​ട്രോ​ണി​ക് ക​ന്പ​നി​ക​ൾ) ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി നി​ജ​പ്പെ​ടു​ത്തു​ക.
ഇ​ല​ക്‌​ട്രോ​ണി​ക് വേ​സ്റ്റു​ക​ളു​ടെ പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ളെ​പ്പ​റ്റി ഉ​പ​യോ​ക്താ​ക്ക​ളെ ബോ​ധ​വാ​ന്മാ​രാ​ക്കു​ക.