സ്വർഗത്തിന്‍റെ താക്കോൽ
വി​ഖ്യാ​ത എ​ഴു​ത്തു​കാ​ര​ൻ ഡോ. ​എ.​ജെ. ക്രോ​ണി​ന്‍റെ നോ​വ​ലാ​ണ് സ്വ​ർ​ഗ​രാ​ജ്യ​ത്തി​ന്‍റെ താ​ക്കോ​ൽ. അ​ൽ​ബേ​ർ കാ​മു​വി​ന്‍റെദി ​പ്ലേ​ഗ് എ​ഴു​തു​ന്ന​തി​ന് ആ​റു വ​ർ​ഷം മു​ന്പാ​ണ് ഇ​തെ​ഴു​തി​യ​ത്. ശ്വാ​സംമു​ട്ട​ൽ ല​ക്ഷ​ണ​മു​ള്ള മ​ഹാ​മാ​രി ചൈ​ന​യി​ൽ പ​ട​രു​ന്ന​തും സ്കോ​ട്‌​ല​ൻ​ഡു​കാ​ര​നാ​യ ഫ്രാ​ൻ​സി​സ് എ​ന്ന വൈ​ദി​ക​ൻ സ്വ​ന്തം ജീ​വ​ൻ അ​വ​ഗ​ണി​ച്ച് രോ​ഗി​ക​ൾ​ക്കാ​യി ചൈ​ന​യി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ഓ​ടി​ന​ട​ക്കു​ന്ന​തു​മാ​ണ് പ്ര​മേ​യം. ഈ ​ക​ഥ കേ​ൾ​ക്കേ​ണ്ട​ത് ഇ​പ്പോ​ഴാ​ണ്.

ചൈ​ന​യി​ൽ ആ​രം​ഭി​ച്ച കൊ​റോ​ണ​യി​ൽ ലോ​കം വി​റ​ങ്ങ​ലി​ച്ചു നി​ൽ​ക്കു​മ്പോ​ൾ 1941-ൽ ​ഡോ​. എ. ​ജെ. ക്രോ​ണി​ൻ എ​ഴു​തി​യ (The Keys of the Kingdom) “സ്വ​ർ​ഗരാ​ജ്യ​ത്തി​ന്‍റെ താ​ക്കോ​ൽ” എ​ന്ന നോ​വ​ലി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന "ചൈ​നാ സം​ഭവത്തെ'ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന​ത് ഉ​ചി​ത​മാ​ണ്.
ഒ​രു സ്കോ​ട്ടി​ഷ് ഡോ​ക്ട​ർ ആ​യി​രു​ന്ന ക്രോ​ണി​ൻ, ത​ന്‍റെ സാ​ഹി​ത്യ വൈ​ഭ​വ​ത്തി​ലൂടെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു വാ​യ​ന​ക്കാ​രു​ടെ ജീ​വി​ത​ങ്ങ​ളെ സ്പ​ർ​ശി​ച്ച ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ലെ ഒ​രു പ്ര​തി​ഭാ​സ​മാ​ണ്.

അ​ൽ​ബേ​ർ കാ​മു​വി‍​ന്‍റെ "ദി ​പ്ലേ​ഗ്' പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തി​ന് ആ​റു വ​ർ​ഷം മു​ൻ​പ് 1941-ൽ ​ഇ​ങ്ങ​നെ​യൊ​രു വി​ഷ​യം ലോ​ക​ത്തി​നു​ മു​ന്നി​ൽ കൊ​ണ്ടു​വ​രാ​ൻ ഡോ​. ക്രോ​ണി​നു സാ​ധി​ച്ച​ത് വൈ​ദ്യ​ശാ​സ്ത്ര രം​ഗ​ത്തു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​ഭ​വങ്ങ​ളാ​ണ്. ഫ്രാ​ൻ​സി​സ് ചി​സ്ലോം എ​ന്ന സ്കോ​ട്ടി​ഷ് ക​ത്തോ​ലി​ക്കാ പു​രോ​ഹി​ത​ന്‍റെ സം​ഭ​വ​ബ​ഹു​ല​മാ​യ ജീ​വി​ത​വും ചൈ​ന​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് ക്രോ​ണി​ൻ വ​ര​ച്ചുകാ​ട്ടു​ന്ന​ത്.

ര​ണ്ടാം ലോ​കമ​ഹാ​യു​ദ്ധ​ത്തി​ന്‍റെ കെ​ടു​തി​ക​ളി​ൽ വ​ല​ഞ്ഞ് സ​ഹി​ഷ്ണു​ത​യും, മ​നു​ഷ്യ​ത്വ​വും ന​ഷ്ട​പ്പെ​ട്ട മ​നു​ഷ്യ​ർ പ​ര​സ്പ​രം സം​ശ​യ​ത്തോ​ടെ ഇ​ട​പെ​ടു​ക​യും, ഭീ​ക​ര​ത​യും ആ​യു​ധ മ​ത്സ​ര​ങ്ങ​ളും കൊ​ടി​കു​ത്തി വാ​ഴു​ക​യും ചെ​യ്ത​പ്പോ​ൾ പ്ര​തീ​ക്ഷ കൈ​വെ​ടി​യാ​തെ മ​നു​ഷ്യ​നി​ലു​ള്ള ആ​ദിന​ന്മ​യി​ലേ​ക്കും സ്നേ​ഹ​ത്തി​ലേ​ക്കും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തി​ലേ​ക്കും തി​രി​ച്ചു​പോ​ക​ണം എ​ന്ന ആ​ഹ്വാ​ന​മാ​ണ് നോ​വ​ൽ ന​ൽ​കു​ന്ന​ത്.

വി​ശു​ദ്ധ മ​ത്താ​യി​യു​ടെ സു​വി​ശേ​ഷം 16-ാം അ​ധ്യാ​യം 19-ാം വാ​ക്യ​ത്തി​ൽ യേ​ശു പ​ത്രോ​സി​നോ​ട് "സ്വ​ർ​ഗരാ​ജ്യ​ത്തി​ന്‍റെ താ​ക്കോ​ലു​ക​ൾ നി​ന​ക്കു ഞാ​ൻ ത​രും ന​ര​ക​ ക​വാ​ട​ങ്ങ​ൾ അ​തി​നെ​തി​രേ പ്ര​ബ​ല​പ്പെ​ടു​ക​യി​ല്ല' എ​ന്നു പ​റ​യു​ന്ന വ​ച​ന​ത്തി​ൽ​നി​ന്നാ​ണ് നോ​വ​ലി​ന്‍റെ പേ​ര് സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ഫ്രാ​ൻ​സി​സ് ചൈ​ന​യി​ലേ​ക്ക്

ചെ​റു​പ്പ​ത്തി​ൽ മാ​താ​പി​താ​ക്ക​ളും, യൗ​വ​ന​കാ​ല​ത്ത് സ്നേ​ഹി​ച്ചി​രു​ന്ന പെ​ൺ​കു​ട്ടി​യും ന​ഷ്ട​പ്പെ​ടു​ന്ന​തോ​ടെ തീ​രാ ദുഃ​ഖ​ത്തി​ൽനി​ന്നു മോ​ച​നം തേ​ടി​യാ​ണ് ഫാ​. മാ​ക്ന​ബി‍​ന്‍റെ അ​ടു​ത്തേ​ക്കും അ​വി​ടെ​നി​ന്ന് സെ​മി​നാ​രി​യി​ലേ​ക്കും ഫ്രാ​ൻ​സി​സ് നീ​ങ്ങി​യ​ത്. എ​ല്ലാ​വ​രും വി​ശ്വ​സി​ച്ച​പ്പോ​ൾ ഫ്രാ​ൻ​സി​സ് മാ​ത്രം സം​ശ​യി​ച്ചു. എ​ല്ലാ​വ​രും അ​നു​സ​രി​ച്ച​പ്പോ​ൾ ഫ്രാ​ൻ​സി​സ് മാ​ത്രം ചോ​ദ്യം ചെ​യ്തു. എ​ല്ലാ​വ​രും നി​യ​മ​ങ്ങ​ൾ കൃ​ത്യ​മാ​യി പാ​ലി​ച്ച​പ്പോ​ൾ ഫ്രാ​ൻ​സി​സ് ലം​ഘി​ച്ചു, ലം​ഘി​ക്ക​ണം എ​ന്ന ഉ​ദ്ദേ​ശ്യം ഇ​ല്ലാ​തെത​ന്നെ.

ഫ്രാ​ൻ​സി​സി‍​ന്‍റെ ക​ഴി​വു​ക​ളി​ൽ ഉ​റ​ച്ച ബോ​ധ്യ​മു​ണ്ടാ​യി​രു​ന്ന ബി​ഷ​പ് മാ​ക്ന​ബ് അ​ദ്ദേ​ഹ​ത്തെ ചൈ​ന​യി​ലേ​ക്കു സു​വി​ശേ​ഷവേ​ല​യ്ക്കാ​യി അ​യ​യ്ക്കു​ന്ന​തും ചൈ​ന​യി​ലെ അ​തിസാ​ഹ​സി​ക​മാ​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​ണ് "ചൈ​നാ സം​ഭ​വ​ത്തി‍​ന്‍റെ ' ഇ​തി​വൃ​ത്തം.

വ​ലി​യ പ്ര​തീ​ക്ഷ​യോ​ടും നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തോ​ടുംകൂ​ടി​യാ​ണ് ഫാ​. ഫ്രാ​ൻ​സി​സ് ചൈ​ന​യി​ലേ​ക്ക് തിരി​ച്ച​ത്. എ​ന്നാ​ൽ അ​വി​ടെ ക​ണ്ട യാ​ഥാ​ർ​ഥ്യങ്ങ​ൾ തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​യി​രു​ന്നു. ശ​ത്രു​ത​യോ​ടെ മാ​ത്രം ത​ന്നെ നോ​ക്കിക്കാണു​ന്ന ഒ​രു കൂ​ട്ടം മ​നു​ഷ്യ​ർ. ഒ​റ്റ​പ്പെ​ട​ൽ, താ​മ​സി​ക്കാ​ൻ വീ​ടോ ഭ​ക്ഷി​ക്കാ​ൻ ആ​ഹാ​ര​മോ കുടി​ക്കാ​ൻ വെ​ള്ള​മോ ഇ​ല്ലാ​ത്ത ദി​ന​രാ​ത്ര​ങ്ങ​ൾ. രോ​ഗ​ങ്ങ​ൾ, ദാ​രി​ദ്ര്യം, ത​ക​ർ​ന്ന​ടി​ഞ്ഞ ഒ​രു ദേ​വാ​ല​യ​ത്തി​ന്‍റെ അ​വ​ശി​ഷ്ട​ങ്ങ​ൾ. ഈ ​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ​ക്കു ന​ടു​വി​ലും തി​ക​ഞ്ഞ ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ അ​ദ്ദേ​ഹം ഇ​ങ്ങ​നെ പ്രാ​ർ​ഥി​ച്ചു: "ദൈ​വ​മേ ഒ​ന്നു​മി​ല്ലാ​യ്മ​യി​ൽ​നി​ന്ന് ഞാ​നി​ത് ആ​രം​ഭി​ക്ക​ണ​മെ​ന്നാ​ണു നീ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്‍റെ അ​ഹ​ന്ത​യ്ക്കു​ള്ള നി​ന്‍റെ മ​റു​പ​ടി​യാ​ണി തെ​ന്നു ഞാ​ൻ മ​ന​സി​ലാ​ക്കു​ന്നു. ഇ​വി​ടെ ത്തന്നെ ഞാ​ൻ ജോ​ലി ചെ​യ്യും, ഇ​വി​ടെത്ത​ന്നെ നി​ന​ക്കുവേ​ണ്ടി ജീ​വി​ക്കും. ഒ​രി​ക്ക​ലും ഞാ​ൻ പി​ന്മാറു​ക​യി​ല്ല. ഒ​രി​ക്ക​ലും ഒ​രി​ക്ക​ലും.'

ഡി​സ്പെ​ൻ​സ​റി​യും ചി​ൽ​ഡ്ര​ൻ​സ് ഹോ​മും

എ​ല്ലാ​വ​രി​ലും​നി​ന്ന​് അക​ന്ന്, ഏ​ക​നാ​യി, പു​റം​ലോ​ക​വു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലാ​തെ​യു​ള്ള ഒ​റ്റ​പ്പെ​ട്ട ജീ​വി​തം. മി​ഷ​ൻസ്ഥ​ല​ങ്ങ​ളി​ലൂടെ​യു​ള്ള യാ​ത്ര​ ക​ഴി​ഞ്ഞു താ​മ​സി​ക്കു​ന്ന സ്ഥ​ല​ത്തേ​ക്ക് ഒ​രു രാ​ത്രി വ​രു​മ്പോ​ൾ ആ​രോ ഫ്രാ​ൻ​സി​സി​ന്‍റെ ത​ല​യി​ലേ​ക്ക് ഒ​രു ക​ല്ല് വ​ലി​ച്ചെ​റി​യു​ക​യും ആ ​മു​റി​വ് ഒ​രു ഡി​സ്പെ​ൻ​സ​റി എ​ന്ന ആ​ശ​യം അ​ദ്ദേ​ഹ​ത്തി​നു ന​ൽ​കു​ക​യും, അ​ടു​ത്തദി​വ​സം ഒ​രു പ​ബ്ലി​ക് ഡി​സ്പെ​ൻ​സ​റി ആ​രം​ഭി​ക്കു​ക​യും ചെ​യ്യുന്നു. മി​ഷ​ൻ പ്ര​വ​ർ​ത്ത​ന​​ങ്ങ​ളു​ടെ ന​ട്ടെ​ല്ലാ​യി അ​തു മാ​റു​ന്നു.

ക​ഠി​ന​മാ​യ പ​രി​ശ്ര​മ​ത്തി​ലൂ​ടെ ചൈ​ന​ക്കാ​രു​ടെ ഹൃ​ദ​യ​ത്തി​ലേ​ക്കു ഫ്രാ​ൻ​സി​സ് ക​യ​റിപ്പ​റ്റു​ക​യാ​ണ്. ഉ​റ​ക്ക​മി​ല്ലാ​ത്ത രാ​ത്രി​യി​ൽ അ​ക​ലെ നി​ന്ന് ഒ​രു ക​ര​ച്ചി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ചെ​വി​യി​ലെ​ത്തി. വ​ഴി​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ഫ്രാ​ൻ​സി​സ് കണ്ടത് മ​രി​ച്ചുകി​ട​ക്കു​ന്ന ഒ​രു സ്ത്രീ​യെ​യും അ​വ​ളു​ടെ വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​രു പൊ​ടി​ക്കുഞ്ഞി​നെ​യും. ആ ​കു​ഞ്ഞി​നെ ക​ര​ങ്ങ​ളി​ൽ ഉ​യ​ർ​ത്തി ദൈ​വ​ക​രു​ണ​യു​ടെ ആ​ദ്യ അ​ട​യാ​ള​മാ​യി ഒ​രു ചി​ൽ​ഡ്ര​ൻ​സ് ഹോം ​ആ​രം​ഭി​ക്കു​ന്നു.

ചു​മ​യ്ക്കു​ന്ന അ​സു​ഖം പ​ട​രു​ന്നു

കാ​ലാ​വ​സ്ഥ​യി​ൽ ഉ​ണ്ടാ​യ മാ​റ്റം ഫ്രാ​ൻ​സി​സി​നെ അ​സ്വ​സ്ഥ​നാ​ക്കി. പ​ക്ഷി​ക​ൾ കൂ​ട്ടം​കൂ​ട്ട​മാ​യി തെ​ക്ക​ൻ പ്ര​വി​ശ്യ​ക​ളി​ൽ പോ​കു​ന്ന​ത് ഫ്രാ​ൻ​സി​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. അ​പ്ര​തീ​ക്ഷി​ത​മാ​യ​തെ​ന്തോ സം​ഭ​വി​ക്കാ​ൻപോ​കു​ന്ന രീ​തി​യി​ൽ ആ​കാ​ശം ക​റു​ത്തി​രു​ളു​ന്ന​തും പാ​യി​ടാ​ൻ പ്ര​വി​ശ്യ​യി​ൽ ഏ​തോ പ​ക​ർ​ച്ച​വ്യാ​ധി പ​ട​ർ​ന്നു പി​ടി​ച്ചി​രി​ക്കു​ന്ന​തും അ​ന്ത​രീ​ക്ഷ​ത്തി​ൽ മ​ര​ണ​ത്തി​ന്‍റെ ഗ​ന്ധം പരക്കു​ന്ന​തും ഫ്രാ​ൻ​സി​സ് ദ​ർ​ശി​ച്ചു.

കൂ​ടു​ത​ൽ വാ​ർ​ത്ത​ക​ൾ അ​റി​യാ​ൻ ന​ഗ​ര​ത്തി​ലേ​ക്കു ചെ​ന്ന ഫ്രാ​ൻ​സി​സ് കേ​ൾ​ക്കു​ന്ന​ത് പ​ക​ർ​ച്ച​വ്യാ​ധി​ക​ളെക്കു​റി​ച്ചു​ള്ള ഭീ​തി​പ്പെ​ടു​ത്തു​ന്ന വ​ർ​ത്ത​മാ​ന​ങ്ങ​ളാ​ണ്. "ചു​മ​യ്ക്കു​ന്ന അ​സു​ഖ​മാ​ണ്.' ആ​ളു​ക​ൾ പ​ര​സ്പ​രം പ​റ​ഞ്ഞു. ചൈ​ന​യു​ടെ ആ​റു പ്ര​വി​ശ്യ​ക​ളി​ൽ ഇ​ത് മ​ര​ണം വി​ത​ച്ചുക​ഴി​ഞ്ഞു. ജ​ന​ങ്ങ​ൾ സ​ർ​വവും ഉ​പേ​ക്ഷി​ച്ച് പ​ലാ​യ​നം ചെ​യ്യു​ന്നു. ഒ​രു സ്ത്രീ ​ഇ​ന്ന​ലെ രാ​ത്രി വ​ഴി​യി​ൽ മ​രി​ച്ചുകി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ​നി​ന്നു ന​ഗ​ര​ത്തി​ലേ​ക്ക് ആ​ളു​ക​ൾ എ​ത്തിക്ക​ഴി​ഞ്ഞു.

മ​ഹാ​മാ​രി ത​ട​യാ​ൻ ഒ​രു​ക്കം

കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം മ​ന​സി​ലാ​ക്കി​യ ഫ്രാ​ൻ​സി​സ്, ത​ന്‍റെ സ​ഹാ​യി​യാ​യ ജോ​സ​ഫി​നെ ഫാ​. തി​ബോ​ഡു​വി​ന്‍റെ അ​ടു​ത്തേ​ക്കും അ​ദ്ദേ​ഹ​മി​ല്ലെ​ങ്കി​ൽ അ​മേ​രി​ക്ക​ൻ എ​ണ്ണക്കമ്പ​നി​യു​ടെ ഓ​ഫീ​സു​ക​ളി​ൽ അ​ധി​കാ​ര​മു​ള്ള ഒ​രാ​ളെ ക​ണ്ടെ​ത്താ​നും അ​യ​യ്ക്കു​ന്നു. പാ​യി​ടാ​ൻ പ്ര​വി​ശ്യ​യി​ൽ പ​ക​ർ​ച്ച​വ്യാ​ധി പ​ട​ർ​ന്നുപി​ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും എ​ത്ര​യും പെ​ട്ടെ​ന്നു ഡോ​ക്‌ടർമാരെയും മ​രു​ന്നു​ക​ളും ആ​വ​ശ്യ​മു​ള്ള സാ​ധ​ന​ങ്ങ​ളും എ​ത്തി​ക്ക​ണ​മെ​ന്നുമുള്ള നി​ർ​ദേ​ശ​വും കൊ​ടു​ത്ത​യ​യ്ക്കു​ന്നു.
ഒ​പ്പം​ത​ന്നെ പെ​ൻ കി​നി​ലു​ള്ള വി​കാ​രി​യാ​ത്തി​നും നാ​ൻകി​നി​ലു​ള്ള യൂ​ണി​യ​ൻ ജ​ന​റ​ൽ ഹോ​സ്പി​റ്റ​ലി​ലേ​ക്കും ര​ണ്ട് അ​റി​യി​പ്പു​ക​ളും ടെ​ല​ിഗ്രാം ചെ​യ്യാ​നാ​യി കൊ​ടു​ത്തുവി​ടു​ന്നു. കൂ​ടാ​തെ മി​ഷ​ൻ സെ​ന്‍ററി​ൽ ജോ​ലി​ചെ​യ്യു​ന്ന സി​സ്റ്റേ​ഴ്സി​നെ​ വ​രാ​ൻ​പോ​കു​ന്ന അ​പ​ക​ട​ത്തെ​ക്കു​റി​ച്ച് അ​റി​യി​ക്കു​ക​യും, ത​ന്‍റെ മി​ഷ​ൻ​കേ​ന്ദ്ര​ത്തെ​യും ഇ​വി​ടു​ത്തെ കു​ട്ടി​ക​ളെ​യും ര​ക്ഷി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ൾ തു​ട​ങ്ങാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്യുന്നു.

"ഏ​തു​ വി​ധേ​നെ​യും ന​മ്മു​ടെ കു​ട്ടി​ക​ളെ ഇ​തി​ൽനി​ന്നു ര​ക്ഷി​ക്ക​ണം. ഇ​വ​രെ സു​ര​ക്ഷി​ത​മായി മ​റ്റു​ള്ള​വ​രി​ൽനി​ന്നു മാ​റ്റിനി​ർ​ത്താ​തെ വേ​റേ മാ​ർ​ഗമി​ല്ല. കു​ട്ടി​ക​ൾ ഒ​രി​ക്ക​ലും പു​റ​ത്തുവ​രാ​ൻപാ​ടി​ല്ല ഒ​രാ​ൾ എ​പ്പോ​ഴും കാ​വ​ൽ ഉ​ണ്ടാ​ക​ണം' ഫ്രാ​ൻ​സി​സ് നി​ർ​ദേ​ശി​ച്ചു. ഗ്രാ​മ​ത്ത​ല​വ​ൻ ചി​യാ​യു​ടെ സ​ഹാ​യി​ക​ളെ വി​ളി​ച്ച് മി​ഷ​ൻ സെ​ന്‍റ​റി​നു ചു​റ്റും ഉ​ണ​ങ്ങി​യ ചോ​ളക​മ്പു​ക​ളും ക​ളി​മ​ണ്ണും കൂ​ട്ടി പ​ക​ലും രാ​ത്രി​യും ക​ഠി​നാ​ധ്വാ​നം ന​ട​ത്തി വ​ലി​യ മ​തി​ൽ നി​ർ​മി​ക്കു​ക​യും ചെ​യ്തു. ജോ​ലി​ക്കാ​ർ പി​രി​ഞ്ഞ​ശേ​ഷ​വും ഫ്രാ​ൻ​സി​സ് ഒ​റ്റ​യ്ക്ക് മ​തി​ലി​ന്‍റെ അ​വ​ശേ​ഷി​ക്കു​ന്ന പ​ണി​ക​ൾ മു​ഴു​വ​ൻ തീ​ർ​ക്കു​ന്നു. തു​ട​ർ​ന്ന് ത​ന്‍റെ കൈയിൽ ക​രു​തി​യി​രു​ന്ന ഭ​ക്ഷ​ണശേ​ഖ​രം മു​ഴു​വ​ൻ മ​തി​ലി​ന​ക​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കു മാ​റ്റു​ന്നു.

ആ​രു​മി​ല്ലെ​ങ്കി​ലും ഞാ​ൻ ഇ​റ​ങ്ങും

പ്ര​ഭാ​ത​ത്തി​ൽ ചീ​ഫ് മ​ജി​സ്ട്രേ​ട്ടി​നെ കാ​ണാ​ൻ ചെ​ന്ന ഫ്രാ​ൻ​സി​സ് കാ​ണു​ന്ന​ത് മ​റ്റു പ്ര​വി​ശ്യ​ക​ളി​ൽനി​ന്നു പ​ലാ​യ​നം ചെ​യ്യ​പ്പെ​ട്ട​വ​ർ പ്രാ​ണ​രക്ഷാ​ർ​ഥം ന​ഗ​ര​ത്തി​ലേ​ക്കു വ​രു​ന്ന കാ​ഴ്ച​യാ​ണ്. എ​ങ്ങും ചു​മ​യു​ടെ അ​ല​ർ​ച്ച ശ​ബ്ദം. വ​ഴി​യി​ൽ ന​ഗ്ന​നാ​യി മ​രി​ച്ചുകി​ട​ക്കു​ന്ന ഒ​രു വൃ​ദ്ധ​ൻ. ഫാ​. ഫ്രാ​ൻ​സി​സി​ന്‍റെ ഹൃ​ദ​യം നൊ​ന്തു. "ന​ഗ​രം മു​ഴു​വ​ൻ മാ​ര​ക​രോ​ഗ​ത്തി​ന് അ​ക​പ്പെ​ട്ടുക​ഴി​ഞ്ഞു, എ​ന്തെ​ങ്കി​ലും ചെ​യ്യാ​ൻ അ​ധി​കാ​ര​വും ധൈ​ര്യ​വുമു​ള്ള​വ​ർ ഇ​ല്ലെ​ങ്കി​ൽ ജ​നം മു​ഴു​വ​ൻ മ​രി​ച്ചു വീ​ഴും.' ല​ഫ്റ്റ​ന​ന്‍റ് ഷോ​ണിനോ​ട് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ര​ണ്ടും ക​ൽ​പി​ച്ച് അ​ദ്ദേ​ഹം പ​റ​ഞ്ഞു “ഞാ​ൻ ഈ ​മ​നു​ഷ്യ​രെ സ​ഹാ​യി​ക്കാ​ൻ പോ​കു​ക​യാ​ണ്. നി​ങ്ങ​ൾ ആ​രും വ​ന്നി​ല്ലെ​ങ്കി​ലും ഞാ​ൻ പോ​കും. പ​ക്ഷേ നി​ങ്ങ​ൾ എ​ന്‍റെകൂ​ടെ വ​രു​മെ​ന്ന് എനി​ക്കു​റ​പ്പാ​ണ്.’’ അ​സ്വ​സ്ഥ​ത നി​റ​ഞ്ഞ മ​ന​സ്‌​സോ​ടെ ല​ഫ്റ്റ​ന​ന്‍റ് ഷോ​ൺ ത​ന്‍റെ ജ​ന​ങ്ങ​ളു​ടെ ജീ​വ​നെക്കു​റി​ച്ച് അ​ല്പംപോ​ലും താ​ത്പ​ര്യ​മി​ല്ലാ​തെ വി​ദേ​ശ​ത്തു​നി​ന്നു ക​ട​ന്നു​വ​ന്ന ആ ​പാ​തി​രി​യു​ടെ പിറ​കേ മ​ന​സി​ല്ലാമ​ന​സോ​ടെ ഇ​റ​ങ്ങു​ന്നു.

വീ​ട് ആ​ശു​പ​ത്രി​യാ​ക്കി

“രോ​ഗി​ക​ളെ പ്ര​ത്യേ​ക​മാ​യി താ​മ​സി​പ്പി​ക്കാ​നു​ള്ള സ്ഥ​ലം ക​ണ്ടെ​ത്തി​യേ മ​തി​യാ​കൂ’’ അ​ദ്ദേ​ഹം ല​ഫ്റ്റ​ന​ന്‍റ് ഷോ​ണി​നോ​ടു പ​റ​ഞ്ഞു. ന​ഗ​ര​മ​ധ്യ​ത്തി​ൽ നി​ല​കൊ​ള്ളു​ന്ന യൂ ​ഷി​വി​ന്‍റെ കൊ​ട്ടാ​രം പോലുള്ള വീ​ട് ഹോ​സ്പി​റ്റ​ലാ​ക്കി മാ​റ്റാ​ൻ അ​വ​ർ തീ​രു​മാ​നി​ക്കു​ന്നു. താ​ത്കാ​ലി​ക ഹോ​സ്പി​റ്റ​ലി​ൽ അ​ഡ്മി​റ്റ് ചെ​യ്ത പ​തി​നാ​റു​പേ​രും നേ​രം വെ​ളു​ത്ത​പ്പോ​ൾ മ​രി​ച്ചി​രു​ന്നു. എ​ന്നാ​ൽ ആ ​സം​ഖ്യ​യു​ടെ മൂ​ന്നി​ര​ട്ടി​യാ​ണ് നി​മോ​ണി​ക് പ്ലേ​ഗ് ബാ​ധി​ച്ചു വ​രു​ന്ന​ത്. അ​തി​ന്‍റെ വൈ​റ​സി​നെ ന​ശി​പ്പി​ക്കാ​ൻ അ​തി​ശ​ക്ത​മാ​യ വി​ഷ​ത്തി​നുപോ​ലും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. ഓ​രോ പ്ര​ഭാ​ത​ത്തി​ലും മ​രി​ച്ചു​വീ​ഴു​ന്ന​വ​രു​ടെ സം​ഖ്യ വ​ർ​ധി​ച്ചുവ​ന്നു. ശ്വാ​സ​കോ​ശം മു​ഴു​വ​ൻ മാ​ര​ക​മാ​യ അ​ണു​ക്ക​ൾ നി​റ​ഞ്ഞ് ശ്വാ​സം കി​ട്ടാ​തെ ഓ​രോ രോ​ഗി​യും മ​ര​ണ​ത്തെ പു​ൽ​കി.

ആ ​ആ​ഴ്ച അ​വ​സാ​ന​ത്തോ​ടെ ന​ഗ​രം മു​ഴു​വ​ൻ രോ​ഗി​ക​ളെകൊ​ണ്ടും പ​രി​ഭ്രാ​ന്ത​രാ​യ ജ​ന​ങ്ങ​ളെ​ക്കൊ​ണ്ടും നി​റ​ഞ്ഞി​രു​ന്നു. ത​ണു​പ്പ് അ​തി​രൂ​ക്ഷ​മാ​യി. വ​രാ​ൻ പോ​കു​ന്ന വ​ലി​യ ദു​ര​ന്ത​ത്തി​ന്‍റെ തു​ട​ക്കം മാ​ത്ര​മാ​ണി​തെ​ന്ന് ഫ്രാ​ൻ​സി​സ് മ​ന​‌​സി​ലാ​ക്കി​യി​ല്ല . കാ​ര​ണം അ​ദ്ദേ​ഹം ഒ​രു വാ​ർ​ത്ത​യും അ​റി​ഞ്ഞി​രു​ന്നി​ല്ല. മ​ര​ണം അ​ര​ല​ക്ഷ​ത്തി​ൽ​പ​രം ആ​യെ​ന്നും അ​മേ​രി​ക്ക​യും ബ്രി​ട്ട​നും രോ​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ൻ ചൈ​ന​യ്ക്ക് സ​ഹാ​യ​ഹ​സ്ത​വു​മാ​യി എ​ത്തി​യ​തും ഈ ​മ​നു​ഷ്യ​ൻ അ​റി​ഞ്ഞി​ല്ല. ത​ന്‍റെ സ​ഹാ​യി​യാ​യ ജോ​സ​ഫ്, ബാ​ല്യ​കാ​ല സു​ഹൃ​ത്ത് ഡോ. ​വി​ല്ലി ടു​ളോ​ച്ച് വ​രു​ന്നു​ണ്ടെ​ന്ന വാ​ർ​ത്ത​യു​മാ​യാ​ണ് തി​രി​കെ​യെ​ത്തു​ന്ന​ത്.

പ്ര​തി​രോ​ധം

വി​ല്ലി എ​ത്തി​യ​തോ​ടെ കാ​ര്യ​ങ്ങ​ൾ​ക്ക് ഒ​രു വ്യ​ക്ത​ത കൈ​വ​രു​ന്നു. ഫ്രാ​ൻ​സി​സി​നെ അ​ഭി​ന​ന്ദി​ച്ചു​കൊ​ണ്ട് ഡോ​. വി​ല്ലി പ​റ​ഞ്ഞു: “നി​ങ്ങ​ൾ ഇ​വി​ടെ ചെ​യ്തി​രി​ക്കു​ന്ന​ത് അ​ദ്ഭുത​ങ്ങ​ളാ​ണ്. എ​ന്നാ​ൽ ഓ​ർ​ത്തി​രി​ക്കേ​ണ്ട കാ​ര്യം, എ​ല്ലാ മു​ൻ​ധാ​ര​ണ​ക​ളും മാ​റ്റി​വ​ച്ചി​ട്ട് സ​ത്യ​ത്തെ മ​ന​‌​സി​ലാ​ക്കു​ക എ​ന്ന​താ​ണ്. ​മാ​ര​ക​മാ​യ ഈ പ​ക​ർ​ച്ച​വ്യാ​ധി മാ​റ്റാ​ൻ മ​രു​ന്നു​കളൊ​ന്നുംത​ന്നെ​യി​ല്ല, മാ​ത്ര​മ​ല്ല, ഞാ​ൻ കൊ​ണ്ടു​വ​ന്ന മ​രു​ന്നു​ക​ളെ​ല്ലാം ഒ​രാ​ഴ്ചകൊ​ണ്ട് തീ​ർ​ന്നു. പ​ക്ഷേ ഒ​രുകാ​ര്യം ന​മു​ക്ക് ചെ​യ്യാ​ൻ ക​ഴി​യും. രോ​ഗി​യെ സു​ഖ​പ്പെ​ടു​ത്തു​ന്ന​തി​നേ​ക്കാ​ൾ എ​ളു​പ്പം രോ​ഗ​പ്ര​തി​രോ​ധമാ​ണ്. അ​തു​കൊ​ണ്ട് ന​മു​ക്ക് ശ്ര​ദ്ധി​ക്കേ​ണ്ട​ത് ജീ​വി​ച്ചി​രി​ക്കു​ന്ന​വ​രി​ലേ​ക്ക​ല്ല മ​റി​ച്ച്, മ​രി​ച്ച​വ​രി​ലേ​ക്കാ​ണ്.’’ എ​ല്ലാ​വ​രും നി​ശ​ബ്ദ​രാ​യി. കാ​ര​ണം മൃ​ത​ശ​രീ​ര​ങ്ങ​ൾ വ​ഴി​യ​രി​കി​ൽ കൂ​ടി​ക്കൊ​ണ്ടി​രു​ന്നു. “നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം ര​ക്ഷി​ക്കു​ക എ​ന്ന​ത് വ​ള​രെ​പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്’’ അ​ദ്ദേ​ഹം പ​റ​ഞ്ഞു. “നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ളി​ൽ നോ​ക്കി​യു​ള്ള ഒ​രു ചു​മ മ​തി നി​ങ്ങ​ൾ രോ​ഗി​യാ​യി മാ​റാ​ൻ.’’

വൈ​റ​സു​ക​ൾ നി​റ​ഞ്ഞ, അ​ഴു​കി​യും എ​ലി​ക​ൾ ആ​ക്ര​മി​ച്ചും തു​ട​ങ്ങി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ അ​ട​ക്കംചെ​യ്യു​ന്ന കാ​ര്യം ഫ്രാ​ൻ​സി​സ് മ​റ​ന്നുപോ​യി​രു​ന്നു. മാ​ത്ര​മ​ല്ല, മ​രി​ച്ച എ​ല്ലാ​വ​രെ​യും മ​റ​വുചെ​യ്യു​ന്ന​തി​നു ശ​വ​ക്കു​ഴി ഉ​ണ്ടാ​ക്കു​ന്ന​ത് ചി​ന്തി​ക്കാ​ൻപോ​ലും സാ​ധി​ക്കു​മാ​യി​രു​ന്നി​ല്ല. ശ​വ​പ്പെ​ട്ടി​ക​ളെ​ല്ലാം പ​ണ്ടേ തീ​ർ​ന്നി​രു​ന്നു. മ​തി​ലി​നു​വെ​ളി​യി​ൽ അ​വ​ർ വ​ലി​യ കു​ഴി​യു​ണ്ടാ​ക്കി അ​തി​ലേ​ക്കു വ​ണ്ടി​ക​ളി​ൽ നി​റ​ച്ചു കൊ​ണ്ടു​വ​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ ഇ​ട്ടു​കൊ​ണ്ടി​രു​ന്നു.

മൂ​ന്നു​ദി​വ​സ​ത്തെ നി​ര​ന്ത​ര പ​രി​ശ്ര​മ​ത്തി​ലൂ​ടെ ന​ഗ​ര​ത്തി​ലെ മൃ​ത​ദേ​ഹ​ങ്ങ​ൾ മു​ഴു​വ​ൻ അ​ട​ക്കംചെ​യ്തു തു​ട​ങ്ങി. നാ​യ്ക്ക​ൾ വ​ലി​ച്ചു​കീ​റി ക​ഴി​ക്കു​ക​യും വ​ഴി​ക​ളി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്ത​വ മു​ത​ൽ ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ൾ ആ​ദ​ര​പൂ​ർ​വം അ​ട​ക്കം ചെ​യ്തി​ല്ലെ​ങ്കി​ൽ ആ​ത്മാ​ക്ക​ൾ​ക്ക് മോ​ക്ഷം കി​ട്ടി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ൽ, വീ​ടു​ക​ളു​ടെ മേ​ൽ​ക്കൂ​ര​ക​ളി​ലും പെ​ട്ടി​ക​ളി​ലും ഒ​ളി​പ്പി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ള​ട​ക്കം പു​റത്തെ​ത്തി​ക്കു​ന്ന​തി​ന് അ​വ​ർ​ക്ക് സാ​ധി​ച്ചു. ഡോ​ക്ട​ർ വി​ല്ല​ിയു​ടെ നി​ർ​ദേശ​പ്ര​കാ​രം ലെ​ഫ്റ്റന​ന്‍റ് ഷോ​ൺ അ​ത്ത​രം പൂ​ഴ്ത്തി​വയ്പുകാ​രെ വെ​ടി​വ​ച്ചു കൊ​ല്ലു​മെ​ന്ന് ഒ​രു ശാ​സ​ന​യും പ്ര​ഖ്യാ​പി​ച്ചു.

മൃ​ത​ദേ​ഹ​ങ്ങ​ൾ വ​ഹി​ച്ചു​കൊ​ണ്ടു ന​ഗ​ര​ത്തി​ലൂ​ടെ പാ​യു​മ്പോ​ൾ ഷോ​ണി​ന്‍റെ പ​ട​യാ​ളി​ക​ൾ ഇ​ങ്ങ​നെ വി​ളി​ച്ചു പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്നു: “നി​ങ്ങ​ളു​ടെ മ​രി​ച്ച​വ​രെ പു​റ​ത്തു​കൊ​ണ്ടു​വ​രി​ക; അ​ല്ലെ​ങ്കി​ൽ നി​ങ്ങ​ളും മ​രി​ക്കും.’’ അ​തോ​ടൊ​പ്പം രോ​ഗ​ത്തി​ന്‍റെ പ്ര​ജ​ന​ന കേ​ന്ദ്ര​ങ്ങ​ളാ​യി ഡോ​ക്ട​ർ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ഇ​ട​ങ്ങ​ളെ​ല്ലാം അ​വ​ർ നി​ഷ്ക​രു​ണം അ​ഗ്നി​ക്കി​ര​യാ​ക്കി. വീ​ടു​ക​ളി​ൽ പ്ര​വേ​ശി​ച്ച് മു​റി​ക​ൾ വൃ​ത്തി​യാ​ക്കുക​യും എ​ല്ലാ​യി​ട​ങ്ങ​ളി​ലും മ​ണ്ണെ​ണ്ണ വി​ത​റു​ക​യും ച​ത്ത എ​ലി​ക​ളെ​യെ​ല്ലാം ചി​ത​യി​ൽ ക​ത്തി​ക്കു​ക​യും ചെ​യ്തു.

മ​തി ഫ്രാ​ൻ​സി​സ്, മ​തി

എ​ല്ലാം അ​വ​സാ​നി​പ്പി​ച്ച് ത​ള​ർ​ന്ന​വ​ശ​രാ​യി വി​ജ​ന​മാ​യ വ​ഴി​ക​ളി​ലൂ​ടെ തി​രി​കെ ന​ട​ക്കു​മ്പോ​ൾ ത​ന്‍റെ കൂ​ടെ ന​ട​ക്കു​ന്ന വെ​ള്ളക്കുപ്പാ​യ​ക്കാ​ര​നെ നോ​ക്കി ഡോ​. വി​ല്ലി ഇ​ങ്ങ​നെ പ​റ​ഞ്ഞു: “ഇ​ത് നി​ങ്ങ​ളു​ടെ ജോ​ലി​യ​ല്ല ഫ്രാ​ൻ​സി​സ്, നി​ങ്ങ​ൾ ആ​കെ ത​ള​ർ​ന്നി​രി​ക്കു​ന്നു. എ​ന്തു​കൊ​ണ്ടാ​ണ് കു​റ​ച്ചു ദി​വ​സ​ത്തേ​ക്ക് മ​ല​മു​ക​ളി​ൽ നി​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളു​ടെ അ​ടു​ത്തേ​ക്ക് പോ​കാ​ത്ത​ത്.’’ ഫാ​. ഫ്രാ​ൻ​സി​സി​ന്‍റെ മ​റു​പ​ടി ഡോ​. വി​ല്ലി​യെ അ​മ്പ​ര​പ്പി​ച്ചു: “ന​ഗ​രം മു​ഴു​വ​ൻ ക​ത്തു​ന്ന നേ​ര​ത്ത് ഒ​രു പു​രോ​ഹി​ത​നാ​യ ഞാ​ൻ എ​ങ്ങ​നെ​യാ​ണ് ക്ഷീ​ണം മാ​റ്റാ​ൻ പോ​വു​ക.’’

ഇ​വി​ടെ ആ​രെ കാ​ണി​ക്കാ​നാ​ണ്, ആ​ര് കാ​ണാ​നാ​ണ് ഫ്രാ​ൻ​സി​സ് നി​ങ്ങ​ൾ ഇ​ങ്ങ​നെ സ്വ​യം മ​രി​ക്കു​ന്ന​ത്. ഒ​ന്നു​കി​ൽ നി​ങ്ങ​ൾ എ​ന്തി​നു​വേ​ണ്ടി​യാ​ണോ ഇ​റ​ങ്ങി​ത്തി​രി​ച്ചി​രി​ക്കു​ന്ന​ത് അ​തി​നുവേ​ണ്ടി ജീ​വി​ക്കു​ക. ഇ​ല്ലെ​ങ്കി​ൽ ഇ​വി​ടെക്കി​ട​ന്നു മ​രി​ക്കു​ക.’’ - വി​ല്ലി പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​സ് ക​ഴി​ഞ്ഞ പ​ത്തുദി​വ​സ​മാ​യി ഇ​ട്ട വ​സ്ത്രം മാ​റി​യി​ട്ടി​ല്ല. വി​യ​ർ​ത്ത്, അ​ഴു​ക്കു​പു​ര​ണ്ട് ത​ണു​പ്പി​ൽ അ​വ മ​ര​വി​ച്ചി​രു​ന്നു. അ​യാ​ൾ ഇ​ട​യ്ക്ക് ത​ന്‍റെ കാ​ലി​ലെ ബൂ​ട്ട് വ​ലി​ച്ചൂ​രി ഡോ​. വി​ല്ലി​യു​ടെ നി​ർ​ദേശ​പ്ര​കാ​രം കൊ​ൾ​സാ ഓ​യി​ൽ ഉ​പ​യോ​ഗി​ച്ച് പാ​ദ​ങ്ങ​ൾ ത​ട​വു​ന്നു​ണ്ടാ​യി​രു​ന്നു എ​ന്നി​ട്ടും മ​ഞ്ഞി​ന്‍റെ കാ​ഠി​ന്യ​ത്തി​ൽ കാ​ലു​ക​ൾ വീ​ർ​ത്ത് ര​ക്തം ന​ഷ്ട​പ്പെ​ട്ട അ​വ​സ്ഥ​യി​ലായി​രു​ന്നു. ക്ഷീ​ണ​ത്താ​ൽ മ​ര​ണ​ത്തിന്‍റെ വ​ക്കി​ലാ​ണെ​ന്ന് അ​റി​യു​മ്പോ​ഴും ഇ​നി​യും ചെ​യ്യാ​ൻ ഒ​രു​പാ​ട് ബാ​ക്കി​യു​ണ്ട് എ​ന്ന യാ​ഥാ​ർഥ്യം ഫ്രാ​ൻ​സി​സി​നെ ഉ​ന്മേ​ഷ​വാ​നാ​ക്കി. കു​ടി​ക്കാ​ൻ വെ​ള്ള​മി​ല്ല. ഉ​ള്ള​ത് ഉ​രു​കി​യ മ​ഞ്ഞു മാ​ത്രം. കി​ണ​റു​ക​ളി​ൽ ഉ​ള്ള​താ​ക​ട്ടെ ക​ട്ടി​യു​ള്ള ഐ​സ് ക​ഷ​ണ​ങ്ങ​ൾ. അ​തു​പ​യോ​ഗി​ച്ച് ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ക അ​സാ​ധ്യ​മാ​യി​രു​ന്നു. എ​ന്നി​ട്ടും അ​വ​രു​ടെ ജീ​വി​ത​ത്തി​ലേ​ക്കു ക​ട​ന്നുവ​രു​ന്ന മ​ര​ണ​ത്തെ ചെ​റു​ക്കാ​ൻ എ​ല്ലാ​വ​രും ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ക്ക​ണ​മെ​ന്നും ത​മാ​ശ​ക​ൾ പ​റ​യ​ണ​മെ​ന്നും ഡോ. ​വി​ല്ലി നി​ർ​ബ​ന്ധി​ച്ചു.

മ​ഞ്ഞ് ഇ​ട​ത​ട​വി​ല്ലാ​തെ വീ​ണു​കൊ​ണ്ടി​രു​ന്നു. മ​ഞ്ഞു​വീ​ഴ്ച ക​ഠി​ന​മാ​യ​തോ​ടെ രോ​ഗ​ത്തി​ന്‍റെ​യും മ​ര​ണ​ത്തി​ന്‍റെ​യും ഭീ​തി​യി​ൽ രോ​ഗി​ക​ളു​ടെ വേ​ദ​ന​ക​ൾ ഇ​ര​ട്ടി​യാ​യി. തെ​രു​വു​ക​ൾ കൂ​ടു​ത​ൽ കൂ​ടു​ത​ൽ നി​ശ​ബ്ദ​മാ​യിക്കൊ​ണ്ടി​രു​ന്നു. രോ​ഗീ ശു​ശ്രൂ​ഷ​ അ​സാ​ധ്യ​മാ​ക​ത്ത​ക്ക​വി​ധ​ത്തി​ൽ മ​ഞ്ഞ് വീ​ണു​കൊ​ണ്ടി​രു​ന്നു. ഫ്രാ​ൻ​സി​സി​ന്‍റെ ഹൃ​ദ​യം രോ​ഗി​ക​ളെ ഓ​ർ​ത്ത് തേ​ങ്ങി. മ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന​മി​ല്ലാ​ത്ത ദി​ന​ങ്ങ​ളി​ൽ അ​യാ​ൾ​ക്ക് സ്ഥ​ല​കാ​ല ബോ​ധംപോ​ലും ന​ഷ്ട​പ്പെ​ട്ടു. മ​രി​ക്കു​ന്ന​വ​രു​ടെ അ​ടു​ത്ത് കു​നി​ഞ്ഞി​രു​ന്ന് അ​വ​രു​ടെ ക​ണ്ണു​ക​ളി​ലേ​ക്ക് ആ​ർ​ദ്ര​ത​യോ​ടെ നോ​ക്കി ക്രി​സ്തു പ​ക​ർ​ന്നു​ത​ന്ന ക​രു​ണ​യു​ടെ, സ്നേ​ഹ​ത്തി​ന്‍റെ സാ​ന്ത്വ​ന​മാ​യി അ​യാ​ൾ മാ​റി. കാ​ര​ണം സ്വ​ന്തം മ​ര​ണ​ത്തെ ക്കുറി​ച്ചു​ള്ള ചി​ന്തപോ​ലും അ​യാ​ൾ​ക്ക് ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. ക്രി​സ്തു​വി​നോ​ടുകൂ​ടെ​യു​ള്ള ഈ ​സ​ഹ​ന ജീ​വി​തം, ക​ര​ച്ചി​ലും വി​ലാ​പ​വും ഇ​ല്ലാ​ത്ത ജീ​വി​ത​ത്തി​നുവേ​ണ്ടി​യു​ള്ള ത​യാ​റെ​ടു​പ്പാ​ണെ​ന്ന ബോ​ധ്യം അ​യാ​ൾ​ക്കുണ്ടാ​യി​രു​ന്നു.

ഇ​തി​നേ​ക്കാ​ൾ മോ​ശ​മാ​ണോ ന​ര​കം‍?

ന​ഗ​ര​ത്തി​നു വെ​ളി​യി​ൽനി​ന്നു വ​രു​ന്ന എ​ല്ലാ​വ​രെ​യും പ്ര​ത്യേ​കി​ച്ചു നാ​ടോ​ടി​ക​ളെ ന​ഗ​ര​ത്തി​നു വെ​ളി​യി​ൽവ​ച്ചു​ത​ന്നെ അ​ണു​വി​മു​ക്ത​രാ​ക്കു​ക​യും വൈ​റ​സി​ന്‍റെ പി​ടി​യി​ൽനി​ന്നു മോ​ചി​ത​മാ​കു​ന്ന​തു​വ​രെ ക്വാ​റ​ന്‍റൈ​യി​ൻ ചെ​യ്ത് ഒ​റ്റ​പ്പെ​ട്ട മു​റി​ക​ളി​ൽ താ​മ​സി​പ്പി​ക്കു​ക​യും ചെ​യ്തു. തി​രി​കെ വ​രു​ംവ​ഴി ഡോ​. വി​ല്ലി ടു​ള്ളോ​ച്ച് ഫ്രാ​ൻ​സി​സിനോ​ട് ചോ​ദി​ക്കു​ന്ന ചോ​ദ്യം, ന​ര​കം ഇ​തി​നേ​ക്കാ​ൾ മോ​ശ​മാ​ണോ എ​ന്നാ​ണ്. “ഒ​രാ​ൾ​ക്ക് അ​യാ​ളു​ടെ പ്ര​തീ​ക്ഷ​ക​ളെ​ല്ലാം അ​വ​സാ​നി​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് ന​ര​കം.’’

ഫ്രാ​ൻ​സി​സ് മ​റു​പ​ടി പ​റ​ഞ്ഞു. കൊ​റോ​ണ​ക്കാ​ലം ന​ര​കമാ​യി തോ​ന്നു​ന്ന​വ​ർ​ക്കും ജീ​വി​ത​ത്തെക്കു​റി​ച്ച് പ്ര​തീക്ഷ​യും പ്ര​ത്യാശ​യും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കും ക്രോ​ണി​ന്‍റെ ഫാ​. ഫ്രാ​ൻ​സി​സ് പ​ക​ർ​ന്നു​ ന​ൽ​കു​ന്ന​ത് പു​തി​യ പു​ല​രി​യി​ലേ​ക്കു​ള്ള ഉ​ൾ​വെ​ളി​ച്ച​മാ​ണ്. സ്വ​ർ​ഗത്തി​ന്‍റെ ക​വാ​ട​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നു പു​തിയൊ രു താ​ക്കോ​ൽ, മ​നു​ഷ്യ​രാ​ശി​യു​ടെ പ്ര​യോ​ജ​ന​ത്തി​നും വ​രുംത​ല​മു​റ​ക​ളു​ടെ ന​ന്മ​യ്ക്കുംവേ​ണ്ടി, സ​ഹാ​നു​ഭൂ​തി​യു​ടെ​യും സ​ഹ​വ​ർ​ത്തി​ത്വ​ത്തി​ന്‍റെ​യും ഒ​രു താ​ക്കോ​ൽ.

ജോസഫ് കുസുമാലയം സിഎംഐ
(ലേഖകൻ തേവര സേക്രഡ് ഹാർട്ട് കോളജ്
ഇംഗ്ലീഷ് വിഭാഗം അസിസ്റ്റന്‍റ് പ്രഫസറാണ്.)